വിഷാദം നിറഞ്ഞ ഓണപ്പാട്ട്; സ്വന്തം വരികൾ പുത്തഞ്ചേരിയെ കരയിച്ചു, കവി കൂടിയായ വിദ്യാസാഗറിന്റെ കൺനിറഞ്ഞു

കവി കൂടിയാണ് വിദ്യാസാഗര്‍. തമിഴില്‍ ആശയസമ്പുഷ്ടമായ നിരവധി കവിതകളെഴുതിയ സര്‍ഗധനന്‍. നല്ലൊരു കവിത വായിച്ചാല്‍ ഇന്നും വിദ്യയുടെ ഹൃദയം തുടിക്കും. മനസ്സ് ആര്‍ദ്രമാകും; ആവേശഭരിതമാകും.
ഗിരീഷ് പുത്തഞ്ചേരി എഴുതി അയച്ചുകൊടുത്ത ''ആരോ കമഴ്ത്തിവെച്ചൊരോട്ടുരുളി പോലെ ആകാശത്താവണിത്തിങ്കള്‍'' എന്ന പാട്ട് ആദ്യമായി വായിച്ചുകേട്ടപ്പോഴുമുണ്ടായി അതേ അനുഭൂതി. ചരണത്തിലെ വരികള്‍ വല്ലാതെ മനസ്സിനെ നോവിച്ചെന്ന് വിദ്യ. ''ഉണ്ണിക്കാലടികള്‍ പിച്ച നടന്നൊരീ മണ്ണിനെ ഞാനിന്നും സ്‌നേഹിക്കുന്നൂ, ആര്‍ദ്രമാം ചന്ദനത്തടിയില്‍ എരിഞ്ഞൊരെന്‍ അച്ഛന്റെയോര്‍മ്മയെ സ്‌നേഹിക്കുന്നു, അരത്തുടം കണ്ണീരാല്‍ അത്താഴം വിളമ്പിയോരമ്മ തന്‍ ഓര്‍മ്മയെ സ്‌നേഹിക്കുന്നൂ'' എന്ന ഭാഗം വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞു. എന്റെ അച്ഛനേയും അമ്മയെയുമൊക്കെ ഓര്‍ത്തുപോയി അപ്പോള്‍...''
Content Highlights: A poignant story behind Gireesh Puthenchery`s iconic Onam song, `Aaro Kamazhththe...`, sung by Yesudas, its impact, and more.