തൃഷയുടെ രഹസ്യവിവാഹം കഴിഞ്ഞോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്

തൃഷ
തൃഷ

നടി തൃഷ കുറച്ചുനാളായി സോഷ്യൽമീഡിയയുടെ ഇഷ്ടവിഷയമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ കുറച്ചുനാളായി പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഭർത്താവിന് ഒരു നടിയുമായുള്ള ബന്ധമാണ് കാരണമായി സംഗീത ചൂണ്ടിക്കാട്ടിയത്. അതോടെ തൃഷയാണ് ആ നടിയെന്ന രീതിയിലുള്ള ചർച്ചകളും സജീവമായി.

അതിനിടെ വിജയ്‌യുടെ പാർട്ടി തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വമ്പൻവിജയം നേടിയപ്പോൾ, തൃഷ വിജയ്‌യുടെ വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങുകൾക്കും തൃഷ സന്നിഹിതയായിരുന്നു. നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചപ്പോൾ മുഖ്യമന്ത്രി വിജയ് സുഹൃത്തിന്റെ വീട്ടിലേക്ക് ആശ്വാസം പകരാനെത്തി. അന്നും അദ്ദേഹത്തിനൊപ്പം തൃഷയുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങൾക്ക് ഊർജം പകർന്നു. തൃഷയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറികളും മറ്റും ചർച്ചകൾക്ക് ആക്കം കൂട്ടുകയും ചെയ്യാറുണ്ട്.

അതിനിടെയാണ് മറ്റൊരു ഗോസിപ്പ് ഉയർന്നുവരുന്നത്. തൃഷയുടെ വിവാഹം രഹസ്യമായി നടന്നുവെന്നതാണത്. തൃഷയുടെ കഴുത്തിലെ മാലയും മോതിരവുമാണ് അതിന് തെളിവായി ആളുകൾ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെയാണ് ഒരു പരിപാടിയിൽനിന്നുള്ള തൃഷയുടെ വീഡിയോ വൈറലായത്.

വീഡിയോയിൽ നെറ്റിസൺസ് ശ്രദ്ധിച്ചത് അവരുടെ കഴുത്തിലെ മാലയും കൈയിലെ മോതിരവുമാണ്. നീളംകുറഞ്ഞ മാലയിലെ ലോക്കറ്റ് ആലിലരൂപത്തിലുള്ളതാണ്. അതിനൊപ്പം പുതിയ മോതിരവും കൂടിയായപ്പോഴാണ് തൃഷയുടെ വിവാഹം കഴിഞ്ഞെന്ന് പലരും പറയാൻ തുടങ്ങിയത്. എന്നാൽ ഇത് താലിയല്ലെന്നും ചിലർ ഉറപ്പിച്ചുപറയുന്നു. അതിനിടെ തൃഷയുടേത് പഴയ വീഡിയോ ആണെന്നും സൂചനകളുണ്ട്. 'തഗ്ഗ്‌ലൈഫ്' എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് തൃഷ ഇതേ ഡ്രസ്സാണ് ധരിച്ചതെന്നും, ആ സമയത്തെ വീഡിയോ ആണിപ്പോൾ പ്രചരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rumours regarding Trisha's alleged secret marriage. A viral video clips showing Trisha wearing a new necklace and ring. Clarification that the viral footage may be from 'Thug Life' promotional events.