‘വിവാഹിതരായ പുരുഷന്മാരുമായി ബന്ധമുണ്ടാക്കുന്ന സ്ത്രീകൾ’- ചർച്ചയ്ക്ക് തുടക്കമിട്ട് താനിഷ, ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

വിവാഹിതരായ പുരുഷന്മാരുമായി ബന്ധം പുലർത്തുന്ന സ്ത്രീകളെ വിമർശിച്ചുകൊണ്ട് ബോളിവുഡ് നടി താനിഷ മുഖർജി എക്സിൽ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്. ഇത്തരം സ്ത്രീകളെ ഫെമിനിസ്റ്റുകൾ എന്ന് വിളിക്കാനാകില്ലെന്നാണ് താനിഷയുടെ പരാമർശം.
"എന്റെ ചിന്തകൾ - വിവാഹിതരായ പുരുഷന്മാരുമായി ബന്ധം പുലർത്തുന്ന സ്ത്രീകൾ ഫെമിനിസ്റ്റുകളല്ല. വാസ്തവത്തിൽ, അവർ സ്ത്രീക്ക് എതിരാണ്! കാരണം മറ്റൊരാളുടെ ഭർത്താവിനൊപ്പം ആയിരിക്കുക എന്നത് ഭാര്യയോടുള്ള അനാദരവാണ്. പുരുഷനും തെറ്റുകാരനാണ്. അവന് സ്വഭാവശുദ്ധിയില്ല! വിവാഹിതരായ പുരുഷന്മാരെ പിന്നാലെ നടന്ന് പിടിക്കുന്ന സ്ത്രീകൾ തിന്മ നിറഞ്ഞവരാണ്! അവർ നമ്മുടെ കുട്ടികൾക്ക് റോൾ മോഡലുകളാകാൻ പാടില്ല"-എന്നായിരുന്നു അവരുടെ പോസ്റ്റ്.
ഇതിനുതാഴെ ഒട്ടേറെപ്പേരാണ് കമന്റുമായെത്തിയത്. "മറ്റൊരു കോണിൽ നിന്ന് നോക്കിയാൽ. അവിവാഹിതരായ സ്ത്രീകൾ വിശ്വസ്തരായിരിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടില്ല. വിവാഹിതരായ പുരുഷന്മാരാണ് അങ്ങനെ ചെയ്യേണ്ടത്. അവിഹിത ബന്ധങ്ങളുള്ള വിവാഹിതരായ പുരുഷന്മാരിൽ നിന്ന് നിങ്ങളുടെ പരാതി ആരംഭിക്കൂ - അവർ സ്വന്തം ഭാര്യമാരെയും മക്കളെയും പവിത്രമായ വിവാഹബന്ധത്തെയും അപമാനിക്കുകയാണ്."-എന്നായിരുന്നു ഒരു കമന്റ്.
മറ്റൊരു ഉപയോക്താവ് പറഞ്ഞിതങ്ങനെ- "അപ്പോൾ ആ യുക്തി അനുസരിച്ച്, ബോളിവുഡിലെ ഏറ്റവും പ്രശസ്തനടിമാരിൽ ഒരാളും ആരാധകരുടെ പ്രിയപ്പെട്ടവളുമായ അന്തരിച്ച ശ്രീദേവിജിയെ നിങ്ങൾ എന്ത് വിളിക്കും?"
"ഇന്ത്യൻ ചലച്ചിത്ര വ്യവസായം സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ ഇത്തരം ആളുകളാൽ നിറഞ്ഞതാണ്. അപ്പോൾ ഹേമ മാലിനി, രേഖ, അമിതാഭ്, കൂടാതെ എണ്ണമറ്റ മറ്റ് താരങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് പറയും?” -ഇങ്ങനെ നീളുന്നു മറ്റ് കമന്റുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tanishaa Mukerji posted on X criticizing women who have affairs with married men., She stated that such women are not feminists and lack respect for wives., Netizens reacted strongly, pointing out examples from Bollywood and her own family., Users also highlighted the accountability of the married men involved.