കായികതാരങ്ങളുടെ സന്ദേശങ്ങൾ ഇഷ്ടപ്പെടുന്നില്ല, സിഡ്നി സ്വീനിയുടെ കാമുകൻ അസ്വസ്ഥൻ?

സിഡ്നി സ്വീനി | AP
സിഡ്നി സ്വീനി | AP

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് അമേരിക്കൻ നടി സിഡ്‌നി സ്വീനി. കരിയറിലും സ്വതന്ത്രമായ ജീവിതശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഡ്നി മ്യൂസിക് എക്സിക്യൂട്ടീവ് സ്കൂട്ടർ ബ്രൗണുമായി പ്രണയത്തിലാണെന്ന് കുറച്ച് മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, കായിക ലോകത്തുനിന്ന് നടിക്കു ലഭിക്കുന്ന ഡിജിറ്റൽ ശ്രദ്ധയിൽ ബ്രൗൺ അസ്വസ്ഥനാണെന്നും ബന്ധത്തിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബ്രൗണിന്റെ വിവാഹമോചനത്തിനുശേഷം, പല ഉന്നത പരിപാടികളിലും അദ്ദേഹത്തെ സ്വീനിക്കൊപ്പം കണ്ടിരുന്നു. എന്നാൽ പ്രൊഫഷണൽ കായികതാരങ്ങൾ സ്വകാര്യ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ സ്വീനിയെ സമീപിക്കുന്നത് ബ്രൗണിന് അത്ര ഇഷ്ടപ്പെടുന്നില്ലത്രേ. ദി സണ്ണിന്റെ റിപ്പോർട്ട് അനുസരിച്ച്, ബ്രൗൺ ഇതെല്ലാം അനാദരവായിട്ടാണ് കാണുന്നത്.

ഡോഡ്ജേഴ്സ്, ലേക്കേഴ്സ്, നെറ്റ്സ് ഗെയിമുകളിൽ സ്വീനി ഒരു സ്ഥിരം അതിഥിയാണ്. എങ്കിലും, തന്റെ ഡേറ്റിങ് മുൻഗണനകൾ വ്യത്യസ്തമാണെന്നും അവർ മുൻകാലങ്ങളിൽ തുറന്നു സംസാരിച്ചിട്ടുണ്ട്. കായികതാരങ്ങളെക്കാൾ കൂടുതൽ ബിസിനസ്സുകാരിലാണ് തനിക്ക് താല്പര്യമെന്നും.

വ്യക്തിജീവിതത്തെപ്പറ്റി സ്വീനിക്കും ബ്രൗണിനും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. പുറത്തുനിന്നുള്ളവർ സ്വകാര്യതയുടെ അതിരുകടക്കുന്നത് ബ്രൗണിനെ ബുദ്ധിമുട്ടിക്കുമ്പോൾ, സ്വീനിയെ അത് അലോസരപ്പെടുത്തുന്നേയില്ലത്രേ. സിഡ്‌നി എപ്പോഴും സ്വതന്ത്രയായിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. "അവർക്ക് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യാനും കൂട്ടുകാരികളുമായി പുറത്ത് പോകാനും വിശ്രമിക്കാനുമെല്ലാം. ബ്രൗൺ ഒരുമിച്ചുള്ള സമയമാണ് ഇഷ്ടപ്പെടുന്നത്"-അടുത്ത വൃത്തങ്ങൾ പറയുന്നു.

അതേസമയം, സ്വീനിയോ ബ്രൗണോ ഇതുസംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. സിഡ്‌നി നിലവിൽ അവരുടെ പുതിയ ചിത്രമായ 'ദി ഹൗസ്മെയ്ഡ്' പ്രൊമോഷനുകളിൽ തിരക്കിലാണ്, അതേസമയം ബ്രൗൺ തന്റെ വിവിധ സംഗീത, ബിസിനസ് സംരംഭങ്ങളിൽ മുഴുകിയിരിക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rumors swirl about Sydney Sweeney`s relationship with Scooter Braun. Are athlete DMs causing friction? Learn more about their dynamic and Sweeney`s independent lifestyle.