ടോം ക്രൂസിന്റെ മകൾ പേരിലെ ക്രൂസ് ഒഴിവാക്കി, പിന്തുണച്ച് കാറ്റി

ടോം ക്രൂസ് (AP), സുറി
ടോം ക്രൂസ് (AP), സുറി

ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിന്റെയും കാറ്റി ഹോംസിന്റെയും മകളാണ് 20-കാരിയായ സുറി നോയെൽ ക്രൂസ്. സ്വന്തം പേരിൽ നിന്ന് പിതാവ് ടോം ക്രൂസിന്റെ പേര് (surname) നിയമപരമായി നീക്കി വാർത്തകളിടം പിടിച്ചിരിക്കുകയാണ് സുറിയിപ്പോൾ. അമ്മയുടെ മിഡിൽ നെയിമായ 'നോയെൽ' തന്റെ അവസാന പേരായി സുറി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ തീരുമാനത്തോട് കാറ്റി പൂർണപിന്തുണ അറിയിച്ചെന്നാണ് അറിയുന്നത്.

"'ക്രൂസ്' ഉപേക്ഷിക്കാനുള്ള മകളുടെ തീരുമാനം കാറ്റിയെ അത്ഭുതപ്പെടുത്തിയില്ല, കാരണം സുറി അങ്ങനെയാണ്"- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പേജ് സിക്സ് എന്ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

"സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ അവൾ എപ്പോഴും സ്വതന്ത്രയും ആത്മവിശ്വാസമുള്ളവളുമായിരുന്നു. ഇതൊരു രാത്രികൊണ്ട് ഉണ്ടായ കാര്യമല്ല. കാലക്രമേണ ഉരുത്തിരിഞ്ഞ ഒരു തീരുമാനമായിരുന്നു. എല്ലാ ഘട്ടങ്ങളിലും കാറ്റി സുറിയുടെ നടപടികളെ മാനിച്ചിട്ടുണ്ട്. കാറ്റി നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത ഒന്നായിരുന്നില്ല ഇത്. പൂർണ്ണമായും മകളുടെ തീരുമാനമായിരുന്നു. സ്വയം ചിന്തിക്കാനും സ്വന്തം വ്യക്തിത്വമുണ്ടാക്കാനും പഠിപ്പിച്ചാണ് കാറ്റി സുറിയെ വളർത്തിക്കൊണ്ടുവന്നത്. അവൾ വളർന്ന് ആത്മവിശ്വാസമുള്ള, സ്വതന്ത്ര യുവതിയായതിൽ കാറ്റിക്ക് അഭിമാനമുണ്ട്" ഉറവിടം പറഞ്ഞു.

ടോം ക്രൂസും കാറ്റി ഹോംസും 2006 നവംബറിലാണ് വിവാഹിതരാവുന്നത്. വിവാഹത്തിനു ഏഴുമാസം മുമ്പേ സുറി ജനിച്ചിരുന്നു. 2012-ൽ കാറ്റി വിവാഹമോചന അപേക്ഷയുമായി കോടതിയെ സമീപിച്ചു. ഇതോടെ അവരുടെ അഞ്ചര വർഷത്തെ ദാമ്പത്യം അവസാനിക്കുകയായിരുന്നു.

മതസംഘടനയുടെ വിശ്വാസരീതികളിലും ജീവിതശൈലിയിലും മകളെ വളർത്തുന്നതിൽ വിയോജിപ്പുണ്ടായിരുന്ന കാറ്റി മകളെ അതിൽ നിന്ന് സംരക്ഷിക്കാനും കൂടി വേണ്ടിയാണ് വിവാഹമോചനം നടത്തിയതെന്നൊരു റിപ്പോർട്ടുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Suri Noelle officially adopts her mother's middle name as her surname., Katie Holmes fully supports her daughter's independent decision., The name change was a gradual process rather than an overnight choice., Suri is described as an independent and confident 20-year-old., Katie Holmes continues to focus on raising her daughter to think for herself.