കാമുകന് അഞ്ച് കാമുകികളുണ്ടെന്ന് കണ്ടുപിടിച്ച ഷനായ, ശാരീരികബന്ധം നടന്നില്ലെന്നായിരുന്നു മറുപടി

ഷനായ കപൂർ | PTI
ഷനായ കപൂർ | PTI

ഷനായ കപൂറും ആദർശ് ഗൗരവും പ്രധാനവേഷത്തിലെത്തുന്ന ‘തൂ യാ മേം’ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുകൾക്കെത്തിയപ്പോൾ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഷനായക്ക് ലഭിച്ചത്.

ഇതിനിടെ, മുൻ പ്രണയ ബന്ധത്തിൽ തനിക്കു നേരിടേണ്ടിവന്ന ഞെട്ടിക്കുന്ന അനുഭവം തുറന്നുപറയുകയാണ് ഷനായയിപ്പോൾ. വിദേശത്ത് അവധിക്കാലം ആഘോഷിക്കുമ്പോൾ കാമുകൻ മറ്റ് അഞ്ച് സ്ത്രീകളുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് താൻ കണ്ടുപിടിച്ചുവെന്ന് അവർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. 

ബന്ധത്തിലെ 'ഏറ്റവും ഭയാനകമായ' അനുഭവം എന്നു പറഞ്ഞാണ് ഷനായ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അന്ന് യാത്ര ചെയ്യുമ്പോൾ താൻ തികഞ്ഞ പ്രണയത്തിലാണെന്ന് വിശ്വസിച്ചിരുന്നു. "ഇതാണ് എല്ലാം. വിശ്വസിക്കാനാവുന്നതിലും അപ്പുറമാണിത്. എന്തു നല്ല ജീവിതം, അത്ഭുതം. ഇതാണ് ഏറ്റവും നല്ല ബന്ധം എന്നെല്ലാം കരുതി"- അവർ പറഞ്ഞു.

യാത്രക്കിടെ ഇരുവരും ഭക്ഷണം കഴിക്കാനിറങ്ങുമ്പോൾ കാമുകൻ ഷനായയോട് ടാക്സി ബുക്ക് ചെയ്യാനാവശ്യപ്പെട്ടു. തന്റെ ഫോണിൽ ചാർജില്ലാതിരുന്നതിനാൽ അവർ കാമുകനോട് ഫോൺ വാങ്ങി,  ആ തീരുമാനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. റൈഡ് ബുക്ക് ചെയ്യാനായി ഫോൺ അൺലോക്ക് ചെയ്തതും അയാളുടെ മുൻ കാമുകിയുടെ ഒരു സന്ദേശം ഫോണിൽ കണ്ടു, പരിഭ്രാന്തയായി ഷനായ ചാറ്റ് തുറന്നു, ആഴത്തിലുള്ള അനുചിതമായ സംഭാഷണങ്ങളാണ് കണ്ടത്.

ചാറ്റുകൾ ഒന്നുകൂടി പരിശോധിച്ചപ്പോൾ, മറ്റ് നാല് സ്ത്രീകളുമായി സമാനമായ രീതിയിൽ ഇയാൾ സംഭാഷണം നടത്തുന്നുണ്ടെന്ന് കണ്ടെത്തി. "രണ്ടാമത്തെ പെൺകുട്ടി, മൂന്നാമത്തെ പെൺകുട്ടി, നാലാമത്തെ, അഞ്ചാമത്തെ. അഞ്ച് പെൺകുട്ടികളുമായി അയാൾ ചാറ്റ് ചെയ്യുകയായിരുന്നു." താൻ സിംഗിൾ ആണെന്ന പോലെയാണ് എല്ലാവരോടും കാമുകൻ സംസാരിച്ചിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

വൈകാതെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് സ്നാപ്ചാറ്റ് വഴി നടി അനന്യ പാണ്ഡെയടക്കം അടുത്ത സുഹൃത്തുക്കൾക്കയച്ച് ഉപദേശം തേടി. ഉടൻ തന്നെ അവിടെനിന്ന് തിരിച്ചുവരാനാണ് അനന്യ ആവശ്യപ്പെട്ടത്. അനന്യയുമായി വളരെ അടുപ്പത്തിലായിരുന്നു ഷനായ. എന്നാൽ വിദേശത്ത് ആയിരുന്നത് ഷനായയെ ദുർബലയാക്കി, നിസ്സഹായയും.

യാത്രയുടെ അടുത്ത മൂന്ന് ദിവസങ്ങളിൽ, ഭക്ഷണം കഴിക്കുമ്പോഴും പുറത്ത് പോകുമ്പോഴുമെല്ലാം സാധാരണയെന്നപോലെ നടിക്കാൻ ഷനായ ശ്രമിച്ചു. ഉള്ളിൽ വഞ്ചനയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വൈകാതെ മനസ്സിലാക്കിയ കാമുകൻ, വിലകൂടിയ കമ്മലുകൾ വാങ്ങി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 'കുറ്റബോധം നിറഞ്ഞ കമ്മലുകൾ' എന്ന് അതിനെ പരിഹാസത്തോടെ വിളിച്ചെന്നും ഷനായ പറഞ്ഞു.

അതേസമയം, ബന്ധം പിരിഞ്ഞെങ്കിലും, ആ കമ്മലുകൾ ഇപ്പോഴും ഷനായ ഉപയോഗിക്കുന്നുണ്ട്. അവ താൻ "സമ്പാദിച്ചതാണ്" എന്നാണ് തമാശ രൂപേണ അവർ പറഞ്ഞത്. 

അതേസമയം, അഞ്ചു കാമുകിമാരെപ്പറ്റി ചോദ്യം ചെയ്തപ്പോൾ, ഇതൊക്കെ വെറും സന്ദേശമയക്കൽ മാത്രമാണെന്നും ശാരീരിക ബന്ധമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കാമുകന്റെ പ്രതികരണം. പക്ഷേ, തൻ്റെ കാര്യത്തിൽ അതൊരു വൈകാരിക ബുദ്ധിമുട്ടായിരുന്നുവെന്നവർ പറയുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shanaya Kapoor shares a shocking story of betrayal on a podcast: her boyfriend was messaging five women while on vacation. Read the full confession here.