സാറ അലിഖാനും കാമുകനും അനുഗ്രഹം തേടി ഡൽഹി ഗുരുദ്വാരയിൽ?

സാറ അലിഖാൻ | PTI
സാറ അലിഖാൻ | PTI

ബോളിവുഡിൽ പ്രണയം വെളിപ്പെടുത്താത്ത നായികമാർ കുറവാണ്. അക്കൂട്ടത്തിലാണ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറ അലി ഖാൻ. ഒപ്പം അഭിനയിച്ച ഒട്ടേറെ താരങ്ങൾക്കൊപ്പം അവരുടെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും പരസ്യമായി ആരുമായും ഡേറ്റിങ്ങിലാണെന്ന് അവർ തുറന്നുപറഞ്ഞിട്ടില്ല.

കാർത്തിക് ആര്യനും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹം കുറേക്കാലമുണ്ടായിരുന്നു. 2020-ലിറങ്ങിയ ലവ് ആജ്കൽ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചതോടെയാണ് സാറയും കാർത്തിക്കും ഡേറ്റിങ്ങിലാണെന്ന് ആളുകൾ പറഞ്ഞുതുടങ്ങിയത്. അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തുമായി സാറ അടുപ്പത്തിലാണെന്നും കരീന കപൂറടക്കം ഇടപെട്ടാണ് ആ ബന്ധത്തിൽനിന്ന് അവരെ പിൻമാറ്റിയതെന്നും സംസാരമുണ്ട്.

ഏറ്റവുമൊടുവിൽ അർജുൻ പ്രതാപ് ബജ്‌വയും സാറയും അടുപ്പത്തിലാണെന്നാണ് ബോളിവുഡിലെ ജനസംസാരം. ഇരുവരും ഒന്നിച്ച് ഡൽഹിയിലെ ഒരു ഗുരുദ്വാര സന്ദർശിക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ച് മടങ്ങുന്നതിൻ്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമായി.

പല്ലവ് പലിവാൽ പങ്കുവെച്ച വീഡിയോയിൽ, വെള്ള സ്യൂട്ട് ധരിച്ച് ഗുരുദ്വാരയിൽ നിന്ന് പുറത്തിറങ്ങുന്ന സാറയെ കാണാം. കുറച്ച് നിമിഷങ്ങൾക്കകം, അർജുൻ കാറിൽ അവർക്കൊപ്പമെത്തുന്നതും. വീഡിയോ കണ്ടതും സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുമായി ആരാധകരെത്താൻ അധികം സമയം വേണ്ടിവന്നില്ല. മികച്ച ജോഡിയെന്ന് അവർ താരങ്ങളെ വിശേഷിപ്പിച്ചു.

നടനും സംഗീതജ്ഞനുമായ അർജുൻ പ്രതാപ് ബജ്‌വ രാഷ്ട്രീയകുടുംബത്തിൽ നിന്നുള്ളയാളാണ്. പഞ്ചാബിലെ ബിജെപി വൈസ് പ്രസിഡൻ്റായ ഫത്തേ ജങ് സിങ് ബജ്‌വയാണ് അച്ഛൻ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അച്ഛനൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, കരിയറിൽ സ്വന്തം പാത തിരഞ്ഞെടുത്ത അദ്ദേഹം ഇന്ത്യയിലെ പേരെടുത്ത സൂപ്പർമോഡലുകളിൽ ഒരാളുകൂടിയാണ്. 'സിങ് ഈസ് ബ്ലിങ്' എന്ന അക്ഷയ് കുമാർ ചിത്രത്തിൽ സഹസംവിധായകനായിരുന്നു. ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജീവിതശൈലിക്കും സംഗീതത്തിലുള്ള താൽപ്പര്യത്തിനും പേരുകേട്ട അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sara Ali Khan and Arjun Pratap Bajwa visited a Gurudwara in Delhi, fueling relationship speculations. Fans react to the viral video.