ആദ്യം പ്രണയാഭ്യർത്ഥന നടത്തിയതാര്? രശ്മികയെ ഇനിയെങ്കിലും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്ന് ആരാധകർ

രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram
രശ്മിക മന്ദാന, വിജയ് ദേവരകൊണ്ട | Instagram

രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹാഘോഷം സോഷ്യൽ മീഡിയയിൽ ട്രൻഡ് സെറ്ററായി മാറിയിരിക്കുകയാണ്. ഫെബ്രുവരി 26-ന് നടന്ന വിവാഹത്തിന് ശേഷം, കുടുംബത്തോടൊപ്പമുള്ള ക്ഷേത്ര സന്ദർശനങ്ങളിലും മറ്റ് ചടങ്ങുകളിലും രശ്മികയും വിജയും തിരക്കിലായിരുന്നു. ഹൈദരാബാദിൽ വെച്ച് തങ്ങളുടെ ഫാൻ ക്ലബ്ബുകൾക്കായി ഇവർ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഹൈദരാബാദിൽ വെച്ച് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തങ്ങളുടെ പ്രണയാഭ്യർത്ഥനയെക്കുറിച്ചുമെല്ലാം ഇരുവരും മനസ്സുതുറന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ (X) ചില റിപ്പോർട്ടുകൾ പ്രകാരം, രശ്മികയാണ് വിജയിയോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത്. വിരോഷ് (Virosh) ആരാധകർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും പരസ്പരം ഭക്ഷണം ഊട്ടുകയും ചെയ്തതായും ആരാധകൻ വെളിപ്പെടുത്തി. വിജയ് ഒരു സംരക്ഷകനായ ഭർത്താവാണെന്നും, രശ്മികയെ ആഘോഷങ്ങൾക്കിടയിലും, തനിച്ചാക്കിയില്ലെന്നും ആരാധകർ പറയുന്നു.

വൈറലായ ഒരു ട്വീറ്റിൽ, വിജയിയോട് അദ്ദേഹത്തിന്റെ പ്രണയകഥയെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ, രണ്ട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ശേഷം തങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും, പ്രണയം പതുക്കെയാണ് മൊട്ടിട്ടതെന്നും താരം പറഞ്ഞു. രശ്മികയാണ് ആദ്യം തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും ഇപ്പോൾ വിവാഹിതരായതുകൊണ്ട് രശ്മികയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്നും ആരാധകർ വിജയിയോട് ആവശ്യപ്പെട്ടു.നിലവിൽ വിജയ് ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല.

തിങ്കളാഴ്ച തുമ്മൻപേട്ടിൽ നടന്ന സത്യനാരായണ വ്രതത്തിന് ശേഷം രശ്മികയും വിജയും ഹൈദരാബാദിലേക്ക് മടങ്ങി. ഇവരുടെ വിവാഹ സൽക്കാരം ഇന്നലെയായിരുന്നു. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായുള്ള ചടങ്ങായിരുന്നു അത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ഇരുവരും ആരാധകരോടും അതിഥികളോടും അഭ്യർത്ഥിച്ചു. വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള തിരക്ക് കണക്കിലെടുത്ത്, ചടങ്ങുകൾ സുഗമമായി നടക്കാൻ സംഘാടകർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിൽ നിന്നുള്ളവർ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

വിവാഹത്തിന് ശേഷം, ഇന്ത്യയിലുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുമെന്ന് രശ്മികയും വിജയിയും അറിയിച്ചിരുന്നു. ഞായറാഴ്ച തിരുപ്പതി ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയ ദമ്പതികൾ ഭക്തർക്കിടയിൽ ഭക്ഷണം വിതരണം ചെയ്തു. ഇതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഇവർ ഭക്ഷണപ്പൊതികൾ അയച്ചു നൽകുകയും ചെയ്തു.

'വിരോഷ്' എന്ന് ജനപ്രിയമായി അറിയപ്പെടുന്ന രശ്മികയും വിജയിയും ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന 'രണബാലി' (Ranabaali) എന്ന ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay Deverakonda revealed that Rashmika Mandanna was the first to propose., The couple, popularly known as 'ViRosh', hosted a special lunch for fans in Hyderabad., They are involved in charitable activities like 'annadanam' across various temples., Their next movie together, 'Ranabaali', is scheduled for a September release.