മൃണാളിന്റെ കാമുകൻ അസൂയകൊണ്ട് കുറച്ചത് 17 കിലോ, സ്കാൻഡിനേവിയൻ കാമുകനെപ്പറ്റി വെളിപ്പെടുത്തി താരം

മൃണാൾ താക്കൂർ | PTI
മൃണാൾ താക്കൂർ | PTI

നടി മൃണാൾ താക്കൂറും സിദ്ധാന്ത് ചതുർവേദിയും തങ്ങളുടെ 'ദോ ദീവാനേ സെഹർ മേം' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ്. അടുത്തിടെ ഇരുവരും 'റിലേഷൻഷിറ്റ് അഡ്വൈസ്' എന്ന ഷോയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ മൃണാൾ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ സ്കാൻഡിനേവിയൻ കാമുകന് ഹൃത്വിക് റോഷൻ, ഷാഹിദ് കപൂർ തുടങ്ങിയ സുന്ദരന്മാരായ നടന്മാർക്കൊപ്പം താൻ അഭിനയിക്കുന്നതിൽ അസൂയയുണ്ടായിരുന്നു എന്നാണ് മൃണാൾ പറഞ്ഞത്. ബോളിവുഡ് താരങ്ങളുമായി 'മത്സരിക്കാൻ' അയാൾ ശ്രമിച്ചുവെന്നും.

താൻ അസൂയ പ്രകടിപ്പിക്കുന്നയാളാണോ എന്ന് ഷോയ്ക്കിടെ മൃണാളിനോട് ചോദിച്ചപ്പോഴാണ് അവർ തന്റെ അനുഭവം പറഞ്ഞത്. തനിക്ക് ചില സമയങ്ങളിൽ അസൂയ തോന്നാറുണ്ടെന്ന് സമ്മതിച്ച അവർ, തന്റെ സഹതാരങ്ങളുടെ സൗന്ദര്യം മുൻ കാമുകനെ ചൊടിപ്പിച്ച സംഭവം തുറന്നുപറഞ്ഞു. "എൻ്റെ കരിയറിൻ്റെ ആദ്യഘട്ടങ്ങളിൽ, ഞാൻ ഹൃത്വിക് റോഷനൊപ്പവും ഷാഹിദ് കപൂറിനൊപ്പവും അഭിനയിക്കുകയായിരുന്നു. ഞാൻ ലോങ് ഡിസ്റ്റൻസ് ബന്ധങ്ങളിൽ വിശ്വസിക്കുന്ന ആളാണ്, അതാവുമ്പോൾ നമ്മുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. സ്കാൻഡിനേവിയക്കാരനായ ഈ വ്യക്തി, ഞാൻ ഒരുപാട് സുന്ദരന്മാരായ പുരുഷന്മാരോടൊപ്പം സമയം ചെലവഴിക്കുകയും അവരോടൊപ്പം അഭിനയിക്കുകയും ചെയ്യുന്നുവെന്ന് തെറ്റിദ്ധരിച്ചു. അതിനാൽ, അദ്ദേഹം വ്യായാമം ചെയ്യാൻ തുടങ്ങി. ഏകദേശം 15-17 കിലോ കുറഞ്ഞു. മസിലുകളുണ്ടായി. പിന്നീടൊരു ഘട്ടത്തിൽ അയാൾ വ്യായാമം നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ ഏകദേശം 20 കിലോ കൂടുകയും ചെയ്തു. മത്സരിച്ച് മടുത്തു എന്നാണദ്ദേഹം പറഞ്ഞത്. പക്ഷേ ഞാനൊരിക്കലും ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നില്ല, അത് അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥയായിരുന്നു. പേശികളുള്ള ഒരു പുരുഷനെ എനിക്ക് ആവശ്യമുണ്ടെന്ന തരത്തിൽ ഞാനയാളെ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല" മൃണാൽ കൂട്ടിച്ചേർത്തു.

2019-ലിറങ്ങിയ 'സൂപ്പർ 30' എന്ന ചിത്രത്തിലാണ് മൃണാൾ ഹൃത്വിക്ക് റോഷനൊപ്പം അഭിനയിച്ചത്. 2022-ലിറങ്ങിയ 'ജെഴ്സി' എന്ന ചിത്രത്തിൽ ഷാഹിദ് കപൂറിനൊപ്പവും അഭിനയിച്ചു. അതേസമയം, തന്റെ കോളേജിൽ സമ്പന്നരായവർ ഷോ ഓഫ് കാണിക്കുമ്പോൾ തനിക്ക് അസൂയയുണ്ടായിരുന്നു എന്നായിരുന്നു സിദ്ധാന്തിന്റെ പ്രതികരണം, പ്രത്യേകിച്ചും താൻ ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടി സമ്പന്നയായിരുന്നതു കൊണ്ട്.

'ദി ഫാമിലി സ്റ്റാർ', 'കാൽക്കി 2898 എഡി' (കാമിയോ റോൾ) തുടങ്ങിയവയാണ് മൃണാളിന്റെ മറ്റുചിത്രങ്ങൾ. 'ദോ ദീവാനേ സെഹർ മേം' ഈ മാസം 20-നാണ് തിയേറ്ററുകളിലെത്തുക. ബന്ധങ്ങളിലെ അസൂയയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് നടി സൂചിപ്പിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mrunal Thakur reveals her Scandinavian ex was insecure about her working with Hrithik Roshan and Shahid Kapoor, even losing 15kg to `catch up`. Read the full story!