താനും വിക്കിയും ഒന്നിച്ചുകാണാൻ നല്ലതായിരിക്കുമെന്ന് കത്രീന പറഞ്ഞു, ‘ഇന്നദ്ദേഹം എന്റെ ഹിസ്റ്റീരിയയുടെ ശാന്തത’

ദാമ്പത്യ ജീവിതവും മാതൃത്വവും ഒരുപോലെ ആസ്വദിക്കുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. പക്ഷേ, അഭിനയ തിരക്കുകളിൽ നിന്ന് മാറിനിൽക്കുമ്പോഴും അവർ സ്വസ്ഥജീവിതം നയിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. 2019-ൽ തുടങ്ങി പിന്നീട് യു.എ.ഇയിലേക്കും യുകെയിലേക്കും വ്യാപിപ്പിച്ച തന്റെ 'കേ ബ്യൂട്ടി' എന്ന കോസ്മെറ്റിക് ബ്രാൻഡിന്റെ തിരക്കുകളിൽകൂടിയാണവർ. അതിനെപ്പറ്റിയെല്ലാം തുറന്നുസംസാരിക്കുകയാണ് കത്രീനയിപ്പോൾ.
സിഎൻബിസി-ടിവി18-ലെ ഒരു ഷോയിൽ നൈകയുടെ അദ്വൈത നായർക്കൊപ്പം കത്രീനയും പങ്കെടുത്തിരുന്നു. ഒരു അമ്മയായ ശേഷവും ബ്രാൻഡിനായി താൻ വളരെയധികം സമയം മാറ്റിവെക്കുന്നുണ്ടെന്ന് താരം പറഞ്ഞു, "ബ്രാൻഡിനായി ഇതുവരെ നമ്മൾ കൈവരിച്ച കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ, സമയം കണക്കാക്കാനാവില്ല. അതായത്, സമയം കണക്കാക്കുന്ന ഒരാളുണ്ട്, അതെന്റെ ഭർത്തവാണ്. 'ഫോൺ വെക്കൂ!' എന്നദ്ദേഹം പറയും. എന്നാൽ അതൊരു പാഷൻ ആകുമ്പോൾ നിങ്ങൾ മണിക്കൂറുകളെണ്ണില്ല. ക്ലോക്കിലേക്ക് നോക്കില്ല. അതായത്, ഞായറാഴ്ചകളിൽ പോലും ഞാനും അദ്വൈതയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുന്ന ദിവസങ്ങളുണ്ട്."-അവർ പറഞ്ഞു.
"നിങ്ങളൊരു ഒരു നടിയാണ്, ബിസിനസ്സ് വുമണാണ്, ഭാര്യയാണ്, അമ്മയുമാണ്. എല്ലാ കാര്യങ്ങളും എങ്ങനെ ഒന്നിച്ച് കൊണ്ടുപോകണമെന്ന് കണ്ടെത്താൻ ഞാനെനിക്ക് കുറച്ചു സമയവും ഇടവും നൽകും. കാര്യങ്ങൾ ശരിയായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ സ്വയം ആശ്വസിക്കുക. ദിവസാവസാനത്തിൽ നിങ്ങൾ അസ്വസ്ഥയാവുകയും കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയും ചെയ്യുന്ന ചില നിമിഷങ്ങളുണ്ടാവും. എന്നാൽ എന്റെ ഭർത്താവ് എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. എന്റെ ഹിസ്റ്റീരിയയ്ക്കു മുന്നിൽ അദ്ദേഹം ഒരു ശാന്തതയാണ്. ഇതുവരെയുള്ള യാത്ര വളരെ മനോഹരമായിരുന്നു."
2018-ൽ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ, താനും വിക്കിയും തമ്മിൽ ഒന്നിച്ച് കാണാൻ നല്ല ഭംഗിയായിരിക്കുമെന്ന് കത്രീന കരൺ ജോഹറിനോട് പറഞ്ഞിരുന്നു. ഈ കാര്യം വിക്കിയോട് പറഞ്ഞപ്പോൾ അദ്ദേഹം സോഫയിൽ ബോധരഹിതനായി വീഴുന്നതുപോലെ അഭിനയിച്ചു. 2019-ൽ ഒരു അവാർഡ് ദാന ചടങ്ങിലും പിന്നീട് കരൺ ജോഹർ നടത്തിയ ഒരു പാർട്ടിയിലുമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Katrina Kaif praises husband Vicky Kaushal for being supportive and the 'calm to her hysteria'., Katrina discusses managing her beauty brand Kay Beauty alongside acting, marriage, and motherhood.