ജസ്റ്റിൻ ബീബറും സെലീനയും ചുംബിക്കുന്ന ചിത്രം; ‘ഈ ജോഡികൾ നീണാൾ വാഴട്ടെ’, കമന്റ് ലൈക്ക് ചെയ്ത് ബീബർ

ജസ്റ്റിൻ ബീബർ, സെലീന ഗോമസ് | Getty images
ജസ്റ്റിൻ ബീബർ, സെലീന ഗോമസ് | Getty images

ജസ്റ്റിൻ ബീബറിന്റെയും സെലീന ഗോമസിന്റെയും പഴയ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ജസ്റ്റിന്റെ തന്നെ പ്രവർത്തിയാണ് ചർച്ചകൾക്ക് വഴിവെച്ചത്. 2016-ൽ ജസ്റ്റിൻ ബീബറും സെലീനയും പരസ്പരം ചുംബിക്കുന്ന ഒരു ചിത്രത്തിന് വന്ന കമന്റ്, ജസ്റ്റിൻ ഇപ്പോൾ 'ലൈക്ക്' ചെയ്തതാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമൻറാണ് 31-കാരനായ ജസ്റ്റിൻ ബീബർ ലൈക്ക് ചെയ്തത്.  ചിത്രത്തിന് താഴെ വന്ന "ഈ ജോഡികൾ നീണാൾ വാഴട്ടെ" എന്ന കമന്റാണ് ജസ്റ്റിൻ ലൈക്ക് ചെയ്തത്.

ജസ്റ്റിൻ ബീബറുടെ വെരിഫൈഡ് അക്കൗണ്ടിൽ നിന്നാണ് ലൈക്ക് വന്നതെന്ന് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജസ്റ്റിൻ അറിയാതെ അബദ്ധത്തിൽ ലൈക്ക് ചെയ്തതാകാമെന്ന് ഒരു വിഭാഗം ആരാധകർ കരുതുമ്പോൾ, മറ്റുള്ളവർ ഇതിൽ വലിയ അർത്ഥമുണ്ടെന്ന് വിശ്വസിക്കുന്നു.  ജസ്റ്റിന്റെയും സെലീനയുടെയും പ്രണയകാലത്ത് ആരാധകർ ഇവർക്ക് നൽകിയ പേരായിരുന്നു ‘ജെലീന’. ആ പഴയകാല ഓർമ്മകളെ ഈ ഒരു ലൈക്ക് വീണ്ടും ഉണർത്തിയിരിക്കുകയാണെന്ന് ആരാധകർ.

ഇത്രയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ജസ്റ്റിനോ സെലീനയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018 മുതൽ ഹൈലി ബീബറുമായി വിവാഹിതനായി കഴിയുകയാണ് ജസ്റ്റിൻ. തന്റെ പഴയ ബന്ധങ്ങളെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്.

 സെലീന കഴിഞ്ഞ വർഷം സംഗീതജ്ഞനായ ബെന്നി ബ്ലാങ്കോയെ വിവാഹം കഴിച്ചു. തന്റെ പഴയ പ്രണയബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ നിന്നും താരം ഇപ്പോൾ അകലം പാലിക്കാറാണ് പതിവ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Justin Bieber`s recent `like` on an old photo of him kissing Selena Gomez has reignited `Jelena` romance talks online. See the viral screenshot and fan reactions.