‘സുനിതയത് വളരെ തന്ത്രപൂർവമാണ് ചെയ്യുന്നത്. ആദ്യം നാലു വാക്ക് പ്രശംസ പറയും’- ഗോവിന്ദ

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സഹതാരങ്ങളുമായി വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നും ഭാര്യ സുനിത അഹൂജ പലപ്പോഴും പരസ്യമായി പറഞ്ഞിട്ടുണ്ട്. അടുത്തിടെയൊരു അഭിമുഖത്തിൽ, ഗോവിന്ദ ഈ ആരോപണങ്ങളിൽ പ്രതികരിച്ചു. വിജയം നേടുന്നതിനായി സുനിത തന്നെ അപകീർത്തിപ്പെടുത്തുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.
എഎൻഐയോട് സംസാരിക്കവേ, സുനിത അത്തരം അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, തന്റെ വീട്ടിലെ കുട്ടികളെ വളർത്തിയതിന്റെ ഉത്തരവാദിത്തം അവൾക്കാണെന്ന് ഗോവിന്ദ തുറന്നുസമ്മതിച്ചു. അദ്ദേഹം പറഞ്ഞു, "അവളെന്നെ സ്നേഹത്തോടെ അധിക്ഷേപിക്കുന്നു, ഞാനത് കാര്യമാക്കാതെ ഏറ്റെടുക്കുന്നു. ആളുകൾ എവിടെയായാലും സർവ്വശക്തൻ അവർക്ക് നൽകിയ വേഷങ്ങളേതായാലും അവർ നിറവേറ്റുന്ന ആ പ്രത്യേക സ്ഥാനത്ത് അവരുണ്ടായിരുന്നില്ലെങ്കിൽ നമുക്ക് ഈ വിജയം കൈവരിക്കാനാകുമായിരുന്നില്ല. നമ്മളിന്ന് ആരായിരിക്കുന്നുവോ അതവർ കാരണമാണ്. ഞങ്ങളുടെ കുടുംബത്തിലെ, ഇപ്പോൾ വളർന്ന് വലുതായ കുറേ കുട്ടികളിൽ അവൾക്കും തക്കതായൊരു അവകാശമുണ്ട്. അവരോടവൾ വളരെ സ്നേഹത്തോടെയും കരുണയോടെയും പെരുമാറിയിരുന്നു”
സുനിത തന്നെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ തുടങ്ങിയതിന് ശേഷം ശ്രദ്ധ നേടിയതിനെക്കുറിച്ചും ഗോവിന്ദ സൂചിപ്പിച്ചു. “പറയാതെ അവശേഷിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഒരിക്കലും വാക്കുകളിലൂടെ പൂർണ്ണമായി പ്രകടിപ്പിക്കാനാകാത്ത കാര്യങ്ങൾ. വിജയിക്കണമെങ്കിൽ സ്വന്തം ആളുകളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടത് അത്യാവശ്യമാണോ? അത് കുറച്ച് എളുപ്പമുള്ള വഴിയാണ്. സുനിത അത് വളരെ തന്ത്രപൂർവമാണ് ചെയ്യുന്നത്. ആദ്യം നാലു വാക്ക് പ്രശംസ പറയും, അല്ലെങ്കിലത് സ്വാഭാവികമായി വരുന്നതാകാം, അതിന് ശേഷം ഒരു വിമർശനം ഉന്നയിക്കും. അതിൽ ഞാൻ കൂടുതൽ സ്നേഹം കാണുന്നു."-ഗോവിന്ദ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ‘Lock Upp 2’ എന്ന ഷോയിൽ സുനിത മത്സരാർത്ഥിയായിരുന്നു. ഷോയിൽ കുറച്ചുകാലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഗോവിന്ദയുടെ പ്രണയബന്ധങ്ങളെക്കുറിച്ച് അവിടെയും അവർ സംസാരിച്ചു. പ്രണയത്തിൽ എല്ലാം സഹിക്കാനുള്ള മനസ്സുണ്ടാകണം. ചി ചിക്ക് (ഗോവിന്ദ) ജീവിതത്തിൽ ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിരുന്നു, നായകന്മാർക്കും നായികമാർക്കുമിടയിൽ ഇത്തരം കാര്യങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നും സുനിത പറഞ്ഞു.
ഗോവിന്ദയും സുനിതയും 1987-ൽ ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. കരിയറിന് തടസങ്ങളുണ്ടാവാതിരിക്കാൻ വേണ്ടി ഏകദേശം രണ്ട് വർഷത്തോളം വിവാഹം രഹസ്യമാക്കി വെച്ചു. മകൾ ടിന അഹൂജയുടെ ജനനത്തിന് ശേഷമാണ് വിവാഹം പരസ്യമാക്കിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Govinda addresses Sunita Ahuja's public claims regarding his past extramarital affairs., He acknowledges her role in raising their children and managing the household., Govinda questions if speaking negatively about loved ones is necessary for achieving success., Sunita previously discussed Govinda's affairs during her stint on the reality show Lock Upp 2.