സുനിത ഒടുവിൽ സ്ഥിരീകരിച്ചു, 'പ്രായം കുറഞ്ഞ നടിയുമായി ഗോവിന്ദയ്ക്ക് വിവാഹേതര ബന്ധം'

ഗോവിന്ദ, സുനിത അഹുജ | PTI
ഗോവിന്ദ, സുനിത അഹുജ | PTI

ഈ വർഷത്തെ ഏറ്റവും വലിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഗോവിന്ദയുടെ ഭാര്യയായ സുനിത അഹുജ. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിതയുടെയും ഗോവിന്ദയുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു, വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ സ്ത്രീയുമായി നടൻ പ്രണയബന്ധത്തിലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുനിതയിപ്പോൾ. ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2025 തനിക്ക് മോശം വർഷമായിരുന്നെന്നും സുനിത പറഞ്ഞു.

'2025 എനിക്ക് വളരെ മോശം വർഷമായിരുന്നുവെന്ന് ഞാൻ കണക്കാക്കുന്നു, കാരണം ഗോവിന്ദയെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ കേട്ടു, അദ്ദേഹത്തിന് ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും അവൾ ഒരു നടിയല്ലെന്നും എനിക്കറിയാം, കാരണം നടികൾ അത്തരം മോശം കാര്യങ്ങൾ ചെയ്യില്ല. അവൾക്ക് അദ്ദേഹത്തോട് സ്നേഹമില്ല. അവൾക്ക് വേണ്ടത് അവന്റെ പണം മാത്രമാണ്.'

ഗോവിന്ദ തന്റെ തെറ്റ് തിരുത്തി, കുടുംബത്തിനായി ആ സ്ത്രീയെ ഉപേക്ഷിക്കണമെന്ന ആഗ്രഹവും സുനിത പങ്കുവെച്ചു. 'ഗോവിന്ദ ഈ വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, 2026-ൽ എനിക്ക് സന്തോഷകരമായ കുടുംബം വേണം. അത് വളരെ വേഗം നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഗോവിന്ദ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്ന് സ്ത്രീകളാണ്- അമ്മ, ഭാര്യ, മകൾ. നാലാമതൊരു സ്ത്രീയെ വെക്കാൻ ആർക്കും അവകാശമില്ല. ഇത് ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ളതാണ്, ഗോവിന്ദയും ഇതിലുൾപ്പെടും'-സുനിത പറഞ്ഞു. ഗോവിന്ദ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുനിത നേരത്തേ ആവശ്യപ്പെട്ടിരുന്നു, കൂടെ നടക്കുന്നവരെല്ലാം പണം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും.

ഗണേശ ചതുർത്ഥി ആഘോഷവേളയിൽ, മാധ്യമങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച ഗോവിന്ദ, താനും സുനിതയും വേർപിരിയുന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunita Ahuja breaks silence on Govinda`s affair rumors, revealing the real reason behind divorce speculations and her wish for family reunion.