വിജയ് ദേവരകൊണ്ടയെ ‘എന്റെ പാതി’ എന്നാണ് ആ മോഡൽ വിശേഷിപ്പിച്ചത്

കാത്തിരിപ്പുകൾക്കൊടുവിൽ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരാവുകയാണ്. 'വിറോഷ് വെഡിങ്' (virosh wedding) ട്രെൻഡിങ് ആവുമ്പോൾ തന്നെ താരങ്ങളുടെ മുൻസൗഹൃദങ്ങളും പ്രണയവുമെല്ലാം ആരാധകർ കുത്തിപ്പൊക്കുന്നുണ്ട്.
സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയത്ത് വിജയ്, ബെൽജിയൻ മോഡലായ വിർജിനിയുമായി പ്രണയമാണെന്ന തരത്തിലുള്ള ഗോസിപ്പുകളുണ്ടായിരുന്നു.
വിർജിനിയയുടെ ആദ്യകാല ജീവിതത്തെക്കുറിച്ചോ കരിയറിനെക്കുറിച്ചോ വളരെ കുറച്ച് വിവരങ്ങളേയുള്ളൂ. വിജയ് അഭിനയിച്ച 'പെല്ലി ചൂപ്പുലു' എന്ന ചിത്രത്തിൽ വിർജിനി ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. ആ സെറ്റിൽവെച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്.
അതിനുശേഷം ഇരുവരുടെയും കുറേ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതാണ് അവർ പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഊർജം പകർന്നത്. അവർ 'സീരിയസ് റിലേഷൻഷിപ്പി'ലാണെന്ന് ആരാധകരും വിശ്വസിച്ചു.
അവരുടെ ബന്ധത്തിന്റെ നാലുവർഷം ആഘോഷിക്കുന്ന സമയത്ത് ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറി വിർജിനി പങ്കിട്ടു. മാത്രമല്ല വിജയ്യുടെ പിറന്നാളിനിട്ട സ്റ്റോറിയിൽ 'better half' എന്നാണ് വിജയ്‌നെ അവർ വിശേഷിപ്പിച്ചത്.
വിജയ്യുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന വിർജിനിയെ പലപ്പോഴും കാണാമായിരുന്നു. താരത്തിന്റെ 25-ാം പിറന്നാളാഘോഷത്തിനിടെയുള്ള ഒരു ചിത്രത്തിൽ വിർജിനിയെയും വിജയ്യുടെ അമ്മ മാധവിയെയും കാണാമായിരുന്നു. എന്നാൽ വിജയ്യോ വിർജിനിയോ പരസ്യമായി അവരുടെ ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എപ്പോഴാണ് അവർ പിരിഞ്ഞതെന്ന് വ്യക്തമല്ല. അതിനുശേഷം രശ്മികയുമായുള്ള പ്രണയം രഹസ്യമായി സൂക്ഷിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details on Vijay Deverakonda's rumoured past relationship with Belgian model Virginie., The couple reportedly met on the sets of the film 'Pelli Choopulu