'ആ ബന്ധങ്ങളിൽ വിശ്വാസമില്ല; 90-കളിലെ പ്രണയമാണ് ഇഷ്ടം'

അനന്യ പാണ്ഡെ / PTI
അനന്യ പാണ്ഡെ / PTI

പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറയുകയാണ് നടി അനന്യ പാണ്ഡെ. പുതിയ ചിത്രമായ 'തൂ മേരി മേം തേരാ, മേം തേരാ തൂ മേരി' എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് അനന്യ തന്റെ സങ്കല്പങ്ങൾ പങ്കുവെച്ചത്. ആധുനികകാലത്തെ 'ഹുക്കപ്പ് സംസ്‌കാര'ത്തിൽ വിശ്വസിക്കുന്നില്ലെന്നും 90-കളിലെ പ്രണയമാണ് താൻ ആഗ്രഹിക്കുന്നതെന്നും അനന്യ വെളിപ്പെടുത്തി.

വൈകാരിക ബന്ധത്തിനും ദീർഘകാല പ്രതിബദ്ധതയ്ക്കും വില കൽപ്പിക്കുന്ന, കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയായിട്ടാണ് അനന്യ സ്വയം വിശേഷിപ്പിച്ചത്. ''എനിക്ക് എന്റെ കുടുംബത്തെ വളരെ ഇഷ്ടമാണ്. കുടുംബമാണ് എനിക്കെല്ലാം. എന്റെ പങ്കാളിയുടെ കുടുംബം എന്റെയും കുടുംബമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു''.

എന്നാൽ പുതിയകാലത്തെ ബന്ധങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ പറയുന്നു. ''90-കളിലെ പ്രണയകഥകൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. 2025-ലെ ഹുക്കപ്പ് സംസ്‌കാരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല''. തന്റെ മനസ്സിലുള്ള കുടുംബത്തിന് ഒരുമയും ദീർഘകാലബന്ധവും അത്ര പ്രധാനമാണെന്നും അനന്യ വിശദീകരിക്കുന്നു.

'പതി പത്‌നി ഓർ വോ' എന്ന സിനിമയുടെ ചിത്രീകരണസമയത്ത് അനന്യയും കാർത്തിക് ആര്യനും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും അത് സ്ഥിരീകരിച്ചിട്ടില്ല. അതിനുശേഷം ഇഷാൻ ഖട്ടറുമായി പ്രണയത്തിലായിരുന്നു അനന്യ. മൂന്നുവർഷത്തിനുശേഷം ഇരുവരും പിരിഞ്ഞു. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബന്ധമാണ് ആദിത്യ റോയ് കപൂറുമായിട്ടുള്ളത്. അവരുടെ അവധിക്കാലചിത്രങ്ങളും പൊതുവിടങ്ങളിലെ ഒരുമിച്ചുള്ള ചിത്രങ്ങളുമെല്ലാം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തു. എന്നാൽ 2024-ൽ ഇരുവരും പിരിഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ananya Panday shares her views on modern relationships, stating she prefers the romance of the 90s over the current `hookup culture`