മകൾ സിനിമാനടിയല്ല, പകരം ഈ മേഖല തിരഞ്ഞെടുക്കണമെന്ന് ആലിയ, കാരണമിതാണ്

ആലിയ ഭട്ട് | AFP
ആലിയ ഭട്ട് | AFP

നടി ആലിയ ഭട്ട് തന്റെ മൂന്ന് വയസ്സുള്ള മകൾ റാഹ കപൂറിൻ്റെ ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയാണ്. അവളുടെ ഭാവിജീവിതം ബോളിവുഡിലായിരിക്കണമെന്നല്ല താരം ആഗ്രഹിക്കുന്നത്. അടുത്തിടെ ഫെമിനക്ക് നൽകിയ അഭിമുഖത്തിൽ ആലിയ ഇക്കാര്യം തുറന്നുപറഞ്ഞു.

തൻ്റെ വളർച്ചയെ സഹായിച്ച സ്ത്രീകളെപ്പറ്റി ചോദിച്ചപ്പോൾ, ആലിയ പറഞ്ഞു, "എൻ്റെ കുടുംബത്തിൽ നിന്നുതന്നെ തുടങ്ങാമെന്ന് കരുതുന്നു.. എൻ്റെ അമ്മ, വളർന്നു വരുന്നതിനിടയിൽ ഏറ്റവും ശക്തിയും സ്വാധീനം ചെലുത്തിയ വ്യക്തി, എന്നെയും എൻ്റെ സഹോദരിയെയും വളർത്തുന്നതിനിടയിൽ അവർ എങ്ങനെ മുന്നോട്ട് പോയെന്നും, നാടകത്തിലൂടെയോ ടെലിവിഷനിലൂടെയോ ആണെങ്കിലും നടിയാകാനുള്ള അവരുടെ ഇഷ്ടം അവർ എങ്ങനെ നിലനിർത്തിയെന്നും ഞാൻ കണ്ടു. പിന്നെ എൻ്റെ സഹോദരി – മാനസികാരോഗ്യത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമുള്ള അവരുടെ യാത്രയെക്കുറിച്ച് എത്രത്തോളം തുറന്നു സംസാരിച്ചു. പിന്നെ, ടീമിൽ ഞാനിടപെടുന്ന വ്യക്തികൾ, അത് അത്ഭുതകരമായ സ്ത്രീകളുടെ ഒരു കൂട്ടമാണ്. അവരെല്ലാവരും എൻ്റെ ജീവിതത്തിൽ പല തലത്തിൽ പിന്തുണയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഊർജ്ജവും നൽകുന്നു."

"എല്ലാം ഒരു ടീം വർക്ക് പോലെ അനുഭവപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നു. ഞാനൊരു കായികതാരമായിരുന്നെങ്കിൽ (sports person), തീർച്ചയായും ഒരു ടീം സ്പോർട് കളിക്കുമായിരുന്നു! ഞാൻ ചിലപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്, എൻ്റെ മകൾക്കുവേണ്ടിപ്പോലും. അവൾ യഥാർത്ഥത്തിൽ ഒരു കായികതാരമാകണമെന്ന് ഞാനാഗ്രഹിക്കുന്നു. അവൾ കോമ്പറ്റീറ്റിവും കായികക്ഷമതയുള്ളയാളുമാണ്. മൂന്നു വയസ്സേ ആയിട്ടുള്ളൂ, പക്ഷെ അവൾ ശരിക്കും തേനീച്ചയെപ്പോലെ ചാടിച്ചാടി നടക്കുന്നു. ടീം വർക്കിൽ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നു," ആലിയ പറഞ്ഞു.

മാതൃത്വം ജോലിയുമായുള്ള സമവാക്യത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന ചോദ്യത്തിന്, ജോലിയോടുള്ള അഭിലാഷത്തിന് മാതൃത്വവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ആലിയയുടെ മറുപടി. ഒരു രക്ഷാകർത്താവാകുന്നത് ചില മുൻഗണനകളെ മാറ്റുമെങ്കിലും, ജീവിതത്തിലും കരിയറിലും ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകാൻ ഇത് പ്രേരിപ്പിക്കുമെന്നും തൻ്റെ കാര്യത്തിൽ സംഭവിച്ചത് ഇതാണെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Alia Bhatt expresses a desire for her daughter Raha to explore a career in sports., Alia highlights Raha's competitive and athletic nature at age three., The actor emphasizes the value of team sports and collective effort., Updates on Alia Bhatt's upcoming film projects including Love & War and Alpha., Clarification on the release dates for Love & War (2027) and Alpha (2026).