ഭാര്യയോടുള്ള സഹതാപം ഭർത്താവിന്റെ 'വിപണി മൂല്യത്തെ' ആശ്രയിച്ചാണോയെന്ന് ആരതി രവി

വിജയ്, തൃഷ, ആരതി രവി | Facebook, Google
വിജയ്, തൃഷ, ആരതി രവി | Facebook, Google

നടനും രാഷ്ട്രീയപ്രവർത്തകനുമായ വിജയ്‌യുടെ വിവാഹമോചനവും നടി തൃഷ കൃഷ്ണനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമെല്ലാം വലിയ വിവാദമായിരുന്നു. വിജയ്ക്കെതിരേ ഒട്ടേറെപ്പേർ വിഷയത്തിൽ വിമർശനമുന്നയിക്കുകയും ചെയ്തു. അതേസമയം, വിജയ്‌യുടെ ഭാര്യയെ പിന്തുണച്ച് ഒട്ടേറെപ്പേർ എത്തിയിരുന്നു.  

നടൻ രവി മോഹനും ഭാര്യ ആരതി രവിയും പിരിഞ്ഞത് കുറച്ചു കാലം മുമ്പാണ്. ബന്ധം പിരിയുന്ന സമയത്ത് തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ലെന്ന് പരോക്ഷമായി ആരോപിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൊരു (Instagram)പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആരതി ഇപ്പോൾ. 

ഭാര്യയോടുള്ള സഹതാപം ഭർത്താവിന്റെ 'വിപണി മൂല്യത്തെ' ആശ്രയിച്ചാണോയെന്നാണ് ആരതി പോസ്റ്റിൽ ചോദിക്കുന്നത്. രവി മോഹനും കെനിഷയും തമ്മിലുള്ള ബന്ധവും വിവാഹം വേർപിരിയാനുള്ള തീരുമാനവുമെല്ലാം വലിയ  ചർച്ചയായതാണ്. ഈ സാഹചര്യത്തിൽ വിജയ്-സംഗീത വിവാഹമോചനും തന്റെയും രവി മോഹന്റെയും വിവാഹമോചനവും തമ്മിൽ താരതമ്യം ചെയ്യുകയാണ് ആരതിയെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ പറയുന്നത്.

"ഞാനിതിനെ കാണുന്ന രീതി... ഒരു ഭാര്യയുടെ അന്തസ്സിനെക്കുറിച്ച് പെട്ടെന്നുണ്ടായ സംസാരം നിരീക്ഷിക്കുന്നത് രസകരമാണ്" എന്നു പറഞ്ഞാണ് ആരതി നീണ്ട കുറിപ്പ് ആരംഭിക്കുന്നത്. അതേസമയം, ആരുടെയും പേര് പരാമർശിച്ചിട്ടില്ല. കഴിഞ്ഞ വർഷം സമാനമായ ഒരു സാഹചര്യം ഉടലെടുത്തപ്പോൾ അതിനെക്കുറിച്ച് അധികം ശബ്ദമുയർന്നില്ല, വളരെ മങ്ങിയ പ്രതികരണങ്ങളാണ് വന്നത്. പലരും ശ്രദ്ധാപൂർവം വ്യാഖ്യാനങ്ങളുണ്ടാക്കി, അനുമാനങ്ങളും. ആളുകൾ അത് അന്ധമായി വിശ്വസിക്കാൻ തീരുമാനിച്ചുവെന്നും  ആരതി പറയുന്നു. ഭാര്യയോടുള്ള സഹതാപം പുരുഷന്റെ വിപണി മൂല്യത്തെ ആശ്രയിച്ചാണോയെന്ന സ്വാഭാവിക ചോദ്യം ഇവിടെ ഉയരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഒരാളുടെ വികാരങ്ങൾ കാണാനും കേൾക്കാനും ശരിയായ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷം ആവശ്യമുണ്ടോ?

ഒരു ഭാര്യയും ഇത്തരം 'അപമാനം' സഹിക്കേണ്ടതില്ലെന്നും പോസ്റ്റിൽ പറയുന്നു. സംഭാഷണം ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും, സഹതാപം ശക്തർക്ക് വേണ്ടി മാത്രമായി നീക്കിവെക്കരുത് എന്ന് ഓർക്കണമെന്നും ആരതി പറഞ്ഞവസാനിപ്പിച്ചു.   

2009-ലാണ് രവി ആരതിയെ വിവാഹം ചെയ്യുന്നത്. ആരതിയിൽ നിന്ന് താൻ വേർപിരിഞ്ഞുവെന്ന് 2024-ൽ അദ്ദേഹം തന്നെയാണ് പ്രഖ്യാപിക്കുന്നതും. കെനിഷ ഫ്രാൻസിസുമായി രവി മോഹൻ അടുപ്പത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aarti Ravi questions the disparity in public support for wives based on the husband's social status., The post draws parallels between the current Vijay-Trisha controversy and her own experience with Ravi Mohan., Social media users speculate the intent behind her cryptic Instagram message., Aarti emphasizes that a wife's dignity should not be tied to her husband's market value or political stature.