ബജറ്റ് ഫ്രണ്ട്‌ലി സല്‍വാറുകളുമായി യാമി

വസ്ത്രധാരണത്തില്‍ പുതുമ തിരയുന്നവരാണ് പുതിയ തലമുറയിലെ സ്ത്രീകള്‍. സ്ഥിരം ഒരേ വസ്ത്രശൈലി പിന്തുടരാതെ വിപണിയില്‍ ലഭ്യമാവുന്ന എല്ലാത്തരം വസ്ത്രങ്ങളും പരീക്ഷിച്ചുനോക്കാനിഷ്ടപ്പെടുന്നവര്‍. പക്ഷേ, ഇഷ്ടപ്പെട്ട ഡിസൈനുകളുടെ വില പലപ്പോഴും കൈപ്പിടിയില്‍ ഒതുങ്ങാറില്ലെന്നതാണ് സത്യം. ഇവിടെയാണ് എറണാകുളം കലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യാമി ഡിസൈന്‍സ് ബൊട്ടീക് വ്യത്യസ്തമാകുന്നത്. പുതുമയും ഉയര്‍ന്ന നിലവാരവുമുള്ള ബജറ്റ് സൗഹൃദ വസ്ത്രങ്ങളുമായി സ്ത്രീകളുടെ മനംകവര്‍ന്നിരിക്കുകയാണ് സ്ഥാപനം. സമകാലിക ശൈലിയിലുള്ള റെഡിമെയ്ഡ് കുര്‍ത്തികള്‍, പാര്‍ട്ടി വെയര്‍ സല്‍വാറുകള്‍, ഗൗണുകള്‍, സല്‍വാര്‍ മെറ്റീരിയല്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് യാമി ഒരുക്കിയിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് കൊച്ചി സ്വദേശികളായ റിജു അസീസും ഭാര്യ ലിമ്മി റിജുവും ചേര്‍ന്നാണ് ഈ സംരംഭം തുടങ്ങുന്നത്.
ഇന്ന് യാമി ഡിസൈന്‍സ് കേരളത്തിലെ പ്രമുഖ ബൊട്ടിക്കുകളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 90 ശതമാനം കസ്റ്റമേഴ്‌സും ഒരു തവണ വാങ്ങിയാല്‍ തുടര്‍ച്ചയായി യാമിയുടെ ഉത്പന്നങ്ങള്‍ തേടിയെത്താറുണ്ടെന്ന് റിജു പറയുന്നു. തങ്ങള്‍ കൊടുക്കുന്ന സ്റ്റിച്ചിങ് ക്വാളിറ്റി ഉപഭോക്താക്കളെ പ്രീതിപ്പെടുത്തുന്നു. സ്വന്തം നിര്‍മാണയൂണിറ്റില്‍ നിന്ന് സ്റ്റിച്ച് ചെയ്‌തെടുക്കുന്നതിനാല്‍ ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നു. അതുകൊണ്ടാണ് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാവുന്നത്. മറ്റ് ഷോപ്പുകളില്‍ വലിയ വില കൊടുക്കേണ്ട വസ്ത്രങ്ങള്‍ 1000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാക്കാന് തങ്ങള്‍ക്കാവുന്നുണ്ടെന്നും റിജു അസീസ് പറയുന്നു. മറ്റ് വിതരണക്കാരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് വസ്ത്രങ്ങള്‍ വാങ്ങാന്‍ അവസരം. ആദ്യം ഔട്ട്‌ലെറ്റുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ഓണ്‍ലൈനായി മാത്രമാണ് വില്‍പന. കുറഞ്ഞ കാലയളവില്‍ തന്നെ വലിയൊരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാനായതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതിമാര്‍.
Content Highlights: yaami designs boutique