മുംതാസ് ധരിച്ച ആ പ്ലീറ്റഡ് സാരി; പ്രിയങ്ക ചോപ്രയും സോനം കപൂറും ഏറ്റെടുത്തപ്പോള്‍

60-കളിലെ ബോളിവുഡ് സ്‌റ്റൈല്‍ ഐക്കണായിരുന്നു മുംതാസ്. നല്ല മേക്കപ്പും അവരുടെ സ്റ്റൈലും അന്നത്തെ കൗമാരം ആവേശത്തോടെ ഏറ്റെടുത്തു. അവരുടെ പഫി ഹെയര്‍ സ്റ്റൈലിന് അന്ന് ആരാധകരേറെയായിരുന്നു.
അവരുടെ വസ്ത്രങ്ങളില്‍ ആളുകളെന്നും ഓര്‍ക്കുന്നത് 'ബ്രഹ്മചാരി' (1968) എന്ന സിനിമയിലെ ഡ്രേപ് ചെയ്ത സാരിയാണ്. 'ആജ് കല്‍ തേരെ മേരെ' എന്ന പാട്ടിലാണ് മുംതാസ് ആ സ്‌പെഷല്‍ സാരിയുടുക്കുന്നത്. ഡ്രേപ് സാരികള്‍ ട്രെന്‍ഡില്‍ വന്നിട്ട് ഒരുപാട് നാളുകളൊന്നും ആയിട്ടില്ലെന്ന് കൂടി ഓര്‍ക്കണം. ഓറഞ്ച് നിറത്തിലുള്ള ലോ-വെയിസ്റ്റ് പ്രീ-പ്ലീറ്റഡ് സാരിയാണത്. നല്ല നീളമുള്ള പല്ലുവാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മാച്ചിങ് കമ്മലും ചോക്കറുമാണ് അതിനൊപ്പം ധരിച്ചത്.
പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ ഭാനു അത്തയ്യയാണ് ആ സിനിമയില്‍ മുംതാസിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. സാരിയുടുത്ത് നൃത്തം ചെയ്യാന്‍ പേടിയുള്ള ആളായിരുന്നു മുംതാസ്. ആ മനസ്സറിഞ്ഞാണ് ഭാനു അത്തയ്യ കോസ്റ്റിയൂം തയ്യാറാക്കിയത്.
ആ വസ്ത്രത്തിന്റെ പിന്നിലെ കഥ പിന്നീട് മുംതാസ് വെളിപ്പെടുത്തിയിരുന്നു. ''ഭാനു അത്തയ്യയും ഞാനും കൂടി ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തു. കുറേ വസ്ത്രങ്ങളുടെ ഡിസൈന്‍ ഉണ്ടായിരുന്നു അവരുടെ കൈയില്‍. അതില്‍നിന്ന് അവസാനം ആ ഡ്രസ്-സാരി ഞങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. ഒരുവശത്ത് സിബ്ബുണ്ട് ആ സാരിക്ക്. അതിനോട് ചേര്‍ന്ന് അറ്റാച്ച് ചെയ്ത പല്ലുവും. ആ സാരി ഉടുത്തപ്പോള്‍ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യാന്‍ എനിക്ക് പറ്റി''. മുംതാസിന്റെ ആ ലുക്ക് പുറത്തുവന്നതോടെ, ഹിറ്റായി മാറിയത്. ആ ഒറ്റ ലുക്കിന്റെ പേരില്‍ ഇന്നും ആളുകള്‍ മുംതാസിനെ ഓര്‍ത്തിരിക്കുന്നു.
ഇതേ ലുക്ക് പിന്നീട് പല ബോളിവുഡ് നടിമാരും സിനിമയില്‍ പരീക്ഷിച്ചിട്ടുണ്ട്. 'തേരി മേരി കഹാനി' എന്ന സിനിമയില്‍ വെള്ളസാരിയില്‍ 'മുംതാസ് മാജിക്' റീക്രിയേറ്റ് ചെയ്തു പ്രിയങ്ക ചോപ്ര. സോനം കപൂര്‍ ഒരു ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തതും ഇതേ സാരി-ഡ്രേപിങ് തന്നെ.
Content Highlights: the iconic saree look of mumtaz