സിഡ‍്നി സ്വീനിയുടെ ബോൾഡ് ലുക്കുകൾ; ഫാഷൻ ലോകം കീഴടക്കുമ്പോൾ

സിഡ്നി സ്വീനി/ ഇൻസ്റ്റഗ്രാം(sydney_sweeney)
സിഡ്നി സ്വീനി/ ഇൻസ്റ്റഗ്രാം(sydney_sweeney)

യൂഫോറിയ, ദി വൈറ്റ് ലോട്ടസ്, എനിവൺ ബട്ട് യൂ എന്നീ പ്രോജെക്റ്റുകളിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതയായ ഹോളിവുഡ് നടിയാണ് സിഡ്നി സ്വീനി. 2025-ലെ 'പവർ ഓഫ് വിമൻ' പരിപാടിയുടെ റെഡ് കാർപെറ്റിൽ സിഡ്നി സ്വീനി ഒരു നേർത്ത ഗൗൺ ധരിച്ച് പ്രത്യക്ഷപ്പെട്ടതു മുതൽ, ഇന്റർനെറ്റിൽ സിഡ്നി സ്വീനിയുടെ ഫാഷൻ സങ്കല്പങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ്. ചിലർ സിഡ്നിയുടെ ആത്മവിശ്വാസത്തെ പ്രശംസിക്കുമ്പോൾ മറ്റുചിലർക്ക് ആ ലുക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ബ്രാ ധരിക്കാതെ, വളരെ അനായാസമായി അണിഞ്ഞ, ക്രിസ്റ്റൽ പതിപ്പിച്ച സിൽവർ ഗൗണായിരുന്നു ഈ ചർച്ചകളുടെ തുടക്കം. എന്നാൽ സിഡ്നിയുടെ ഈ ധീരമായ ചുവടുവയ്പ്പുകൾ പെട്ടെന്നുള്ളതായിരുന്നില്ല. കുറച്ചുകാലമായി അവർ ഫാഷൻലോകത്ത്സ്വന്തം ശൈലിയും പടുത്തുയർത്തുകയായിരുന്നു. 

https://www.instagram.com/p/DQcJI4FCckU/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA=='മാഡം വെബ്' പ്രീമിയറിൽ, സിഡ്നി ധരിച്ചത് ചിലന്തിവലയുടെ ഡിസൈനുകൾ തുന്നിച്ചേർത്ത ഒരു ന്യൂഡ് കോർസെറ്റഡ് ഗൗൺ ആയിരുന്നു. ആ വസ്ത്രം സിനിമയോടുള്ള ഒരു സൂചനയായിരുന്നെങ്കിലും, അതൊരിക്കലും ഒരു കോസ്റ്റ്യൂം പ്ലേ പോലെ തോന്നിയില്ല. 2023-ലെ 'റിയാലിറ്റി' പ്രീമിയറിൽ, കറുത്ത ഷിയാപ്പറെല്ലി വസ്ത്രത്തിലുള്ള അവരുടെ ചുവടുവെയ്പ്പും അപ്രതീക്ഷിതമായിരുന്നു. കൊത്തുപണികളുള്ള മെറ്റാലിക് ബസ്റ്റിയറും ടെയ്‌ലർ ചെയ്‌ത ട്രൗസറും ചേർന്ന ചില പരീക്ഷണങ്ങളും സിഡ്നി നടത്തിയിരുന്നു.

വാനിറ്റി ഫെയർ ഓസ്‌കാർ ആഘോഷത്തിൽ, സാറ്റിൻ പ്ലാറ്റ്‌ഫോമുകളുള്ള ബ്ലഷ് ക്രിസ്റ്റൽ പൊതിഞ്ഞ ഗൗണായിരുന്നു സിഡ്നിയുടെ തിരഞ്ഞെടുപ്പ്. മറ്റൊരു വേളയിൽ ഹോളിവുഡ് ശെെലിയിലുള്ള ഡീപ്-പ്ലഞ്ച് റെഡ് ഗൗൺ ധരിച്ച് ബോംബ്ഷെൽ ലുക്കിലെത്തി. ഓരോ കാർപെറ്റിലും തനിക്ക് സ്ഥാനമുണ്ടാക്കിയെടുക്കുന്ന ഒരാളെപ്പോലെയായിരുന്നു പലപ്പോഴും സിഡ്നിയുടെ വേഷങ്ങൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Explore Sydney Sweeney`s most stunning and daring red carpet looks, from her viral Power of Woman gown to her elegant `Madame Web` premiere outfit.