വജ്രങ്ങൾ പതിപ്പിച്ച ബിക്കിനിയുമായി ഷെർലിൻ ചോപ്ര; സുരക്ഷ കൂട്ടി സംഘാടകർ

ഷെർലിൻ ചോപ്ര
ഷെർലിൻ ചോപ്ര

ബിക്കിനികൾ തീർക്കുന്ന ചർച്ചകൾ പലപ്പോഴും അവസാനിക്കാറില്ല. അവധിക്കാലം ആഘോഷിക്കുന്ന താരങ്ങൾ തങ്ങളുടെ ബിക്കിനി ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ, അതെപ്പോഴും ചർച്ചയാവുകയും ചെയ്യും. സിനിമയിലെ ബിക്കിനി ഷോട്ടിന്റെ കാര്യവും അങ്ങനെ തന്നെ.

മോഡലും നടിയുമായ ഷെർലിൻ ചോപ്രയുടെ ബിക്കിനി ടോപ്പ് ചർച്ചയായത് മറ്റൊരു കാരണത്താലാണ്. അല്പം വിലയേറിയ ബിക്കിനിയായിരുന്നുവത്. വിലകൂടിയ രത്‌നക്കല്ലുകളായിരുന്നു അതിൽ പിടിപ്പിച്ചിരുന്നത്.

തന്റെ ആൽബമായ 'ദർദ്-ഇ-ഷെർലിനു'വേണ്ടിയായിരുന്നു അന്ന് ഷെർലിൻ ഡയമണ്ട് ബിക്കിനി ടോപ്പ് ധരിച്ചത്. ഒപ്പം സ്വർണനിറത്തിലുള്ള ഷോർട്ട്‌സും. ആൽബത്തിൽ കുറേ കോസ്റ്റിയൂമുകൾ ഉണ്ടായിരുന്നുവെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് ഈ ബിക്കിനി ടോപ്പ് തന്നെ. ആൽബത്തിന്റെ പ്രൊമോഷണൽ ടൂറിലും ഷെർലിൻ ഇതാണ് ധരിച്ചത്. ഒപ്പം ഗോൾഡൻ നിറത്തിലുള്ള പാന്റും. അതീവസുരക്ഷയിലായിരുന്നുവത്രേ ആൽബം ചിത്രീകരിച്ചത്. ഡയമണ്ട് ബിക്കിനി ടോപ്പ് തന്നെയായിരുന്നു അതിനു കാരണവും. അതിനൊപ്പം ഒരു സഹായിയെ കൂടി ഷെർലിൻ തനിക്കൊപ്പം നിർത്തി.

ഈ ടോപ്പ് ധരിച്ചുകൊണ്ട് പ്രൊമോഷൻ നടത്താനുള്ള ഷെർലിന്റെ തീരുമാനം സംഘാടകരെ ആദ്യം ഞെട്ടിച്ചുവത്രേ. അത്രയും വിലപിടിപ്പുള്ള വസ്ത്രമായതിനാൽ, നല്ല സുരക്ഷയാവശ്യമാണെന്നതായിരുന്നു ഒരുകാരണം. മറ്റൊന്ന്, ബിക്കിനി ടോപ്പിട്ട് ഷെർലിൻ എത്തിയാൽ, ആളുകളെ എങ്ങനെ നിയന്ത്രിക്കുമെന്നതും. എന്തായാലും വലിയ പ്രശ്‌നമില്ലാതെ പരിപാടി നടത്താൻ സംഘാടകർക്ക് പിന്നീട് കഴിഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: actress sherlyn chopras diamond-studded bikini top for her album sparked discussions and attention during promotions