ശങ്കരാഭരണ രാഗത്തിൽ വിരിഞ്ഞ കാഞ്ചീപുരം സാരി ; എം.എസ്. സുബ്ബുലക്ഷ്മിക്ക് ആദരവുമായി രശ്മിക മന്ദാന

രശ്മിക മന്ദാന എം.എസ്. സുബ്ബുലക്ഷ്മിയുടെ ചിത്രത്തിന് മുന്നില്‍
രശ്മിക മന്ദാന എം.എസ്. സുബ്ബുലക്ഷ്മിയുടെ ചിത്രത്തിന് മുന്നില്‍

കർണാടിക്ക് സംഗീത ലോകത്തെ ഇതിഹാസ ഗായിക എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് MS - A Legacy On Screen. ചിത്രത്തിന്റെ ലോഞ്ചിൽ, വേറിട്ട ലുക്കിൽ എത്തി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് നായിക രശ്മിക മന്ദാന. വെറുമൊരു ഫാഷൻ സ്റ്റേറ്റ്‌മെന്റിനപ്പുറം, ഗായികയോടുള്ള ആദരവ് പ്രകടമാക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം. എം.എസ്. സുബ്ബുലക്ഷ്മിയുടെ പ്രശസ്തമായ 'എം.എസ്. ബ്ലൂ' കാഞ്ചീപുരം പട്ടുസാരിയിലാണ് രശ്മിക ചടങ്ങിനെത്തിയത്.

'ഐക്യത' എന്ന ബ്രാൻഡിന്റെ 'സുസ്വരം രാഗ എഡിഷനിൽ' നിന്നുള്ള ശങ്കരാഭരണ കാഞ്ചീപുരം പട്ടുസാരിയാണ് രശ്മിക ചടങ്ങിനായി തിരഞ്ഞെടുത്തത്. ശാസ്ത്രീയ സംഗീതത്തെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്തതാണ് ഈ സാരി എന്നതാണ് ഇതിന്റെ പ്രത്യേകത.

അരികുകളിലും പല്ലുവിലും നൽകിയിട്ടുള്ള ഫൈൻ ഗോൾഡ് സരിയും, Temple-inspired motifs ഡിസൈനുകളും സാരിക്ക് വേറിട്ട ഭംഗി നൽകുന്നു. ശങ്കരാഭരണ രാഗത്തിലെ ഭാവങ്ങളെയും ചലനങ്ങളെയും നിറങ്ങളിലൂടെയും ട്രെഡീഷണൽ ഡിസൈനുകളിലൂടെയും പുനരാവിഷ്കരിക്കുകയാണ് ഈ ആശയം.

എം.എസ്. സുബ്ബുലക്ഷ്മി അണിയാറുള്ള കാഞ്ചീപുരം പട്ടുസാരികളും സ്വർണാഭരണങ്ങളും സംഗീതാസ്വാദകർക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. അന്ന് അവർ ധരിച്ചിരുന്ന നീലനിറത്തിലുള്ള സാരികൾ പിന്നീട് 'എം.എസ്. ബ്ലൂ' എന്ന പേരിൽ തന്നെ പ്രശസ്തമാവുകയും ചെയ്തു. ഈ പാരമ്പര്യം ചോർന്നുപോകാതെ രശ്മികയും സ്വർണ ജിമിക്കി, വളകൾ, മൂക്കുത്തി, ഹെയർ ഓർണമെന്റ് എന്നിവ ധരിച്ചിരുന്നു. മുടി ബൺ രൂപത്തിൽ കെട്ടിവെച്ച് മുല്ലപ്പൂവ് ചൂടിയാണ് താരം ലുക്ക് പൂർത്തിയാക്കിയത്.

ചടങ്ങിൽ മറ്റൊരു ട്രെഡീഷണൽ ലുക്കിലും രശ്മിക എത്തിയിരുന്നു. ഹൈദരാബാദിൽ നിന്നുള്ള 'സുത്രാണി' എന്ന ലേബലിൽ നിന്നുള്ള ഓറഞ്ചും പർപ്പിളും കലർന്ന കാഞ്ചീപുരം പട്ടുസാരിയായിരുന്നു ഇത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rashmika Mandanna wore an 'MS Blue' Kanchipuram saree paying tribute to music legend M.S. Subbulakshmi., The saree featured Sankarabharanam raga-inspired design from the brand Aikya., Traditional gold jewelry and jasmine-adorned bun completed her classical look., She also wore a second traditional orange and purple Kanchipuram saree from Sutrani.