കോഹിനൂര്‍ വജ്രം മുതല്‍ സൂര്യകിരണ മാല വരെ; വിക്ടോറിയ രാജ്ഞിയുടെ പ്രിയപ്പെട്ട ആഭരണങ്ങൾ

'യൂറോപ്പിന്റെ മുത്തശ്ശി' എന്നറിയപ്പെട്ടിരുന്ന വിക്ടോറിയ രാജ്ഞി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വലിയ മാറ്റത്തിനും വികാസത്തിനും സാക്ഷ്യം വഹിച്ച ബ്രിട്ടീഷ് രാജ്ഞി. ഇന്ത്യയിലെ അവസാനത്തെ ചക്രവര്‍ത്തിനിയായ വിക്ടോറിയ രാജ്ഞി വെറും ഒരു രാജകീയ വ്യക്തിത്വം മാത്രമല്ലായിരുന്നു.
വിക്ടോറിയന്‍ കാലഘട്ടം വലിയ പരിവര്‍ത്തനത്തിന്റെ ഒരു കാലഘട്ടമായി അടയാളപ്പെടുത്തി. വളരെ പേരുകേട്ട ന്യായാധിപയായിരുന്ന വിക്ടോറിയയുടെ കൈവശം, അവരുടെ പ്രശസ്തമായ ടര്‍ക്കിഷ് ഡയമണ്ട് നെക്ലേസ് ഉള്‍പ്പെടെ, മനോഹരമായ ചില ആഭരണങ്ങള്‍ ഉണ്ടായിരുന്നു.
ആഡംബര ജീവിതശൈലിക്കു പേരുകേട്ട ആഭരണങ്ങള്‍ അവരുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം വഹിച്ചു. തന്റെ സമൃദ്ധിയും സമ്പത്തും അവര്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു. അവ ഇപ്പോഴും രാജകീയഅറകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഹിനൂര്‍ വജ്രം മുതല്‍ വിലയേറിയ ഒരു കിരീടത്തോടൊപ്പം ചേര്‍ത്ത സൂര്യകിരണ മാല വരെയുള്ള അവരുടെ ശേഖരത്തിലെ അഞ്ച് അതിശയകരമായ ആഭരണങ്ങള്‍ ഇതാ..
കോഹിനൂര്‍ വജ്രം
1850-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി അവര്‍ക്ക് സമ്മാനമായി നല്‍കിയ കോഹിനൂര്‍ വജ്രമാണ് വിക്ടോറിയ രാജ്ഞിയുടെ വസ്ത്രശേഖരത്തില്‍ ബ്രൂച്ചായി ഇടം നേടിയത്. ഇപ്പോള്‍, അത് അവരുടെ പൈതൃകത്തിന്റെ തെളിവായി ഇംപീരിയല്‍ സ്റ്റേറ്റ് കിരീടത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. 3,000-ത്തിലധികം വജ്രങ്ങള്‍, മാണിക്യങ്ങള്‍, നീലക്കല്ലുകള്‍, മരതകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അവ കിരീടധാരണസമയത്ത് അവര്‍ ധരിച്ചിരുന്നു. 2 പൗണ്ടിലധികം ഭാരമുണ്ടായിരുന്നു. കിരീടത്തിന്റെ മുന്‍വശത്ത് കോഹിനൂര്‍ വജ്രം ഇപ്പോഴും നിലനില്‍ക്കുന്നു.
ഓറിയന്റല്‍ സര്‍ക്കിളറ്റ് ടിയാര
പതിനേഴ് മുഗള്‍ കമാന രൂപങ്ങള്‍ക്കുള്ളില്‍ താമരപ്പൂക്കളുടെ ആകൃതിയിൽ 2,600 വജ്രങ്ങൾ പതിച്ചതാണ് ഈ മനോഹരമായ ടിയാര. 1853-ല്‍ വിക്ടോറിയ രാജ്ഞിക്കായി ഭര്‍ത്താവായ പ്രിന്‍സ് ആല്‍ബര്‍ട്ട് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണിത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രത്‌നക്കല്ലുകളായ ഓപലുകളും ഇതിലുണ്ടായിരുന്നു. ഓപലുകളെ നിര്‍ഭാഗ്യകരമായി കണക്കാക്കിയതിനാല്‍ പിന്നീട് മരുമകളായ അലക്‌സാണ്ട്ര രാജ്ഞി മാണിക്യം ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിച്ചു. മുഗള്‍ കമാനങ്ങളുടെയും താമരപ്പൂക്കളുടെയും ഇന്ത്യന്‍-പ്രചോദിത രൂപകല്‍പ്പനയായിരുന്നു ടിയാരയ്ക്ക്.
സുവര്‍ണ്ണ ജൂബിലി നെക്ലേസ്
1887-ല്‍ വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പരേതനായ ഭര്‍ത്താവ് പ്രിന്‍സ് ആല്‍ബര്‍ട്ടിന്റെ സ്മാരക പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിനായി ഒരു വനിതാ കമ്മിറ്റി രൂപീകരിക്കുകയും അവർ പണം സ്വരൂപിക്കുകയും ചെയ്തു. അവര്‍ ആവശ്യമുള്ളതിലും കൂടുതല്‍ സമാഹരിച്ചു. ഫണ്ട് സെന്റ് കാതറിന്‍സ് നഴ്സസ് ഫണ്ടിലേക്ക് നല്‍കണമെന്ന് തീരുമാനിച്ചു. മറ്റുള്ളവര്‍ രാജ്ഞിക്കായി ഒരു മാല വാങ്ങാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് കാരിങ്ടണ്‍ & കമ്പനി വജ്രങ്ങളും മുത്തുകളും കൊണ്ട് മാല നിര്‍മിക്കുന്നത്. ഇത് പിന്നീട് രാജ്ഞിയുടെ പ്രിയപ്പെട്ട ആഭരണങ്ങളിലൊന്നായി മാറി.
ജോര്‍ജ്ജ് നാലാമന്‍ സ്റ്റേറ്റ് ഡയഡം
ഡയമണ്ട് ഡയഡം എന്നും അറിയപ്പെടുന്നു. 1820-ല്‍ ജോർജ്ജ് നാലാമൻ രാജാവിനുവേണ്ടി നിർമിച്ചതായിരുന്നു ഡയമണ്ട് ഡയഡം. പിന്നീടത് വിക്ടോറിയ രാജ്ഞിയിലേക്ക് എത്തി. വലിയ ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമുള്ള നടുവിലെ ഭാഗം ഉള്‍പ്പെടെ 1,333 വജ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇതില്‍ തിസ്റ്റില്‍, ഷാംറോക്ക്, റോസ് തുടങ്ങിയ ദേശീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പ് ലീബാര്‍ട്ട് രൂപകല്‍പ്പന ചെയ്ത് ബ്രിഡ്ജ് & റണ്ടല്‍ സൃഷ്ടിച്ചതാണിത്.
ടര്‍ക്കിഷ് വജ്ര മാലയും കമ്മലുകളും
1838-ല്‍ തന്റെ കിരീടധാരണത്തിനായി, ഓട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മഹ്‌മൂദ് രണ്ടാമനില്‍ നിന്ന് നിരവധി വജ്രങ്ങള്‍ രാജ്ഞിക്ക് ലഭിച്ചു. അവ ഉപയോഗിച്ച് മൂന്ന് വജ്രങ്ങളുള്ള റോസറ്റ് മാല അവര്‍ നിര്‍മ്മിച്ചു. റണ്‍സ് & ബ്രിഡ്ജ് ആണ് ഇത് സൃഷ്ടിച്ചത്. ടര്‍ക്കിഷ് വജ്ര മാലയും കമ്മലുകളും എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1840-ല്‍ പ്രിന്‍സ് ആല്‍ബര്‍ട്ടുമായുള്ള വിവാഹത്തിന് അവര്‍ അത് ധരിച്ചു. പിന്നീട് തന്റെ മൂത്ത മരുമകളായ ഭാവി രാജ്ഞി അലക്‌സാണ്ട്രയ്ക്ക് സമ്മാനിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: discover the fascinating story behind queen victoria`s stunning jewelry collection, including the kohinoor diamond, Oriental Circlet tiara, and more.