ചായയിൽ നിന്ന് പ്രചോദനം; പുതിയ പെർഫ്യൂം പുറത്തിറക്കി പ്രാഡ

പ്രാഡയുടെ 'ഇൻഫ്യൂഷൻ ഡി സാന്റൽ ചായ്' പെർഫ്യൂം / instagram
പ്രാഡയുടെ 'ഇൻഫ്യൂഷൻ ഡി സാന്റൽ ചായ്' പെർഫ്യൂം / instagram

നിരവധി ആരാധകരുള്ള ഇറ്റാലിയൻ ആഡംബര ബ്രാൻഡായ പ്രാഡ, ചായയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പെർഫ്യൂം പുറത്തിറക്കി. ഇൻഫ്യൂഷൻ ഡി സാന്റൽ ചായ് എന്നതാണ് അവരുടെ ഏറ്റവും പുതിയ സുഗന്ധത്തിന് നൽകിയിരിക്കുന്ന പേര്. ഇത് പ്രാഡയുടെ ലെസ് ഇൻഫ്യൂഷൻസ് നിരയുടെ ഭാഗമാണ്. ചായയുടേത് പോലുള്ള സുഗന്ധമുള്ള ഒരു യുണിസെക്‌സ് പെർഫ്യൂമാണിത്.

'ഇൻഫ്യൂഷൻ ഡി സാന്റൽ, ക്രീമി സാന്റൽവുഡ്, സ്‌പൈസസ് ഓഫ് ചായ് ലാറ്റെ അക്കോർഡ് എന്നിവ ചേർന്ന സുഖകരമായ ഒരു സുഗന്ധമാണിതെന്ന്'  പ്രാഡ അവകാശപ്പെടുന്നു. സിട്രസ്, ഏലം,ചന്ദനം എന്നിവയുടെ സുഗന്ധവും ചേരുന്നതാണ് ഈ വൂഡി ഫ്രാഗ്‌റൻസ്. 

പെർഫ്യൂം ബോട്ടിൽ എന്നത്തേയും പോലെ തന്നെ പ്രാഡയുടെ ക്ലാസിക് ഡിസൈൻ ആണ്. കാമൽ കളേർഡ് സഫിയാനോ-ടെക്‌സ്ചർ ചെയ്ത അടപ്പുള്ള ഒരു തവിട്ട് നിറത്തിലുള്ള ഗ്ലാസ് ബോട്ടിലാണ്. 

പെർഫ്യൂം ആരാധകർക്കിടയിൽ ഇത് വലിയ ആവേശം സൃഷ്ടിക്കുന്നു. ''ഞാൻ പരീക്ഷിച്ച മിക്കവാറും എല്ലാ ഇൻഫ്യൂഷനുകളും അസാധാരണമാണ്, ഐറിസ് സ്വന്തമാക്കാൻ ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ ഇതിനായി എനിക്ക് കാത്തിരിക്കാനാവില്ല!'', ഇൻസ്റ്റഗ്രാമിൽ ഒരു ഉപയോക്താവ് എഴുതി. കഴിഞ്ഞ വർഷത്തെ കോലാപുരി ചപ്പലിനുശേഷം പ്രാഡയ്ക്ക് ഇന്ത്യയോടുള്ള ആകർഷണം തുടരുമോ എന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Prada`s latest luxury fragrance, Infusion de Santal Chai, inspired by the comforting warmth of tea. A unique unisex scent blending creamy sandalwood & chai spices.