മൈക്രോബ്ലേഡിങ്ങിലൂടെ ഭംഗിയുള്ള പുരികങ്ങള്‍; കാലാവധി അഞ്ചുവര്‍ഷം വരെ; പെർമനന്റ് ലിപ് കളറിങ്ങും

മൈക്രോബ്ലേഡിങ്, സാംസൺ കെ. സെബാസ്റ്റ്യൻ
മൈക്രോബ്ലേഡിങ്, സാംസൺ കെ. സെബാസ്റ്റ്യൻ

മഴവില്ലുപോലുള്ള പുരികക്കൊടിയും വിടര്‍ന്ന കണ്‍പീലികളും ചുവന്നു തുടുത്ത കവിളുകളും... മേക്കപ്പ് നല്‍കുന്ന അഴകും ആത്മവിശ്വാസവും ഒന്നുവേറെതന്നെയാണ്. മേക്കപ്പ് ചെയ്യാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാനേ കഴിയില്ല. പക്ഷേ, പുരികം വരച്ച്, കണ്ണെഴുതി, ഫൗണ്ടേഷനിട്ട് ഒരുങ്ങുമ്പോഴേക്കും നേരംപോകും. മേക്കപ്പിനുള്ള സമയം സേവ് ചെയ്യാന്‍ വഴികള്‍ തേടുന്നവര്‍ക്കായാണ് കളര്‍ ഓണ്‍ ടാറ്റു ആന്റ് പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ. മേക്കപ്പ് ലുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്ന പെര്‍മനന്റ് മേക്കപ്പ് എന്ന നൂതനവഴികളൊരുക്കുകയാണ് കളര്‍ ഓണ്‍ ടാറ്റു ആന്റ് പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ. പെര്‍മനന്റ് മേക്കപ്പ് വളരെ ചെലവേറിയതായതുകൊണ്ട് തുടക്കത്തില്‍ ആളുകള്‍ ചെയ്യാന്‍ മടിച്ചിരുന്നു എന്നാണ് 'കളര്‍ ഓണ്‍ ടാറ്റു ആന്റ് പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ'യുടെ സാരഥി സാംസണ്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹം നയിക്കുന്ന സ്ഥാപനങ്ങളില്‍ സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന ചെലവിലുള്ള സേവനം ലഭ്യമാണ്. 'പുരികം നല്ല ഭംഗിയുള്ള ഷെയ്പില്‍ കട്ടിയോടുകൂടി നില്‍ക്കാനായി മൈക്രോബ്ലേഡിങ് ചെയ്യുന്നുണ്ട്. അതുപോലെ ചുണ്ടുകള്‍ക്ക് ലിപ് കളറിങ്, മുഖത്തെ കരുവാളിപ്പ് മാറ്റി നിറം നല്‍കാന്‍ പിഗ്മെന്റേഷന്‍ എന്നിവയും ചെയ്യുന്നു. ധാരാളം സെലിബ്രിറ്റികള്‍ കസ്റ്റമേഴ്സായി വരാറുണ്ട്. പെര്‍മനന്റ് മേക്കപ്പ് സര്‍വസാധാരണമായി മാറിക്കഴിഞ്ഞു.' പെര്‍മനന്റ് മേക്കപ്പിനെക്കുറിച്ചും തന്റെ സംരംഭത്തെക്കുറിച്ചും സംസാരിക്കുകയാണ് സാംസണ്‍ കെ. സെബാസ്റ്റ്യന്‍. 

പഠിച്ചുനേടിയ ജോലിക്ക് പോകാന്‍ വല്ലാതെ മടിതോന്നിത്തുടങ്ങിയ ആ നിമിഷമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്നാണ് സാംസണ്‍ കെ. സെബാസ്റ്റ്യന്റെ പക്ഷം. ചെറുപ്പംതൊട്ട് ചിത്രം വരയ്ക്കാനിഷ്ടപ്പെട്ടിരുന്ന സാംസണ്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നഴ്സിങ് പഠിച്ചു. പഠനം കഴിഞ്ഞ് ഒരുവര്‍ഷം ബെംഗളൂരുവില്‍ ജോലിക്കും കയറി. പക്ഷേ, മനസ്സ് അപ്പോഴും ചിത്രങ്ങളില്‍ ഉടക്കിക്കിടക്കുകയായിരുന്നു. ഇഷ്ടമുള്ള ജോലി ചെയ്യണമെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നതിനാലാവാം നഴ്സിങ് ജോലിക്കുപോവാനുള്ള മടി ഏറിവന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റിലിനടുത്തായി ഒരു ടാറ്റു സ്റ്റുഡിയോ ഉണ്ടായിരുന്നു. ആ സ്റ്റുഡിയോയുടെ വാതില്‍ കടന്ന് സാംസണ്‍ ചെന്നത് തന്റെ മനസ്സിനിണങ്ങിയ കരിയര്‍ എന്ന സ്വപ്നത്തിലേയ്ക്കായിരുന്നു. ആ സ്വപ്നസാക്ഷാത്ക്കാരത്തിന് കരുത്ത് പകരാന്‍ ഭാര്യ ഫൗസിയയും സാംസണിനൊപ്പം ചേര്‍ന്നു. 'വരയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്യണമെന്നതായിരുന്നു എന്റെ ആഗ്രഹം. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് ചിത്രം വരയ്ക്കുന്ന നേരങ്ങളാണ്. ഹോസ്പിറ്റലിലെ ജോലിക്കിടയിലും സ്വപ്നം കണ്ടിരുന്നത് മനോഹര ചിത്രങ്ങളായിരുന്നു. ടാറ്റു സ്റ്റുഡിയോയോട് ഇഷ്ടം തോന്നിയതുകൊണ്ട് ഇടയ്ക്കിടെ ഞാനവിടെ അതിഥിയായെത്തി. പിന്നീട് ടാറ്റു ചെയ്യാന്‍ പഠിച്ചുതുടങ്ങി.' സാംസണ്‍ പറയുന്നു.

സാംസൺ കെ. സെബാസ്റ്റ്യൻ

രണ്ടും കല്പിച്ച് നഴ്സിങ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സാംസണെ കാത്തിരുന്നത് കുറ്റപ്പെടുത്തലുകളാണ്. 'വീട്ടിലും നാട്ടിലും കട്ടസീനായിരുന്നു. നല്ലൊരു ജോലി കളഞ്ഞതിന് എല്ലാവരും കുറ്റപ്പെടുത്തി. കാരണം എന്റെ സഹോദരങ്ങളൊക്കെ നഴ്സിങ് കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ടാറ്റു കരിയര്‍ ക്ലിക്കാവുമോ എന്ന ആശങ്കയായിരുന്നു എല്ലാവര്‍ക്കും.' ശുഭപ്രതീക്ഷയോടെ തിരികെ ബെംഗളൂരുവിലെത്തിയ സാംസണ്‍ അവിടത്തെ മിക്ക ടാറ്റു സ്റ്റുഡിയോകളിലും അസിസ്റ്റന്റായി ജോലിക്ക് നിന്നു. ഒപ്പം തന്നെ ബെംഗളൂരുവിലെ കിങ് ഓഫ് ടാറ്റു ആര്‍ട്സ് സ്ഥാപനത്തില്‍ നിന്ന് ടാറ്റു കോഴ്സും ചെയ്തു. പല സ്റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ച പരിചയം കൈമുതലാക്കി സാംസണ്‍ എറണാകുളം പത്മതിയേറ്ററിനടുത്ത് സ്വന്തം സ്ഥാപനമായ 'കളര്‍ ഓണ്‍ ടാറ്റു ആന്റ് പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ' ആരംഭിച്ചു. രണ്ടാമത്തെ ബ്രാഞ്ച് എം.ജി റോഡില്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിനടുത്തായും പടുത്തുയര്‍ത്തി. ഒപ്പം ഒരു ഹോസ്പിറ്റലില്‍ പെര്‍മനന്റ് മേക്കപ്പിനെക്കുറിച്ചും ലിപ് കളറിങ്ങിനെക്കുറിച്ചും സാംസണ്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലും ഞങ്ങളുടെ സേവനം ലഭ്യമാണ്. ബോഡി ടാറ്റു, മൈക്രോ ബ്ലേഡിങ്, ഐബ്രോ പിഗ്മെന്റേഷന്‍, ലിപ് കളറിങ് എന്നിങ്ങനെ വിവിധ സേവനങ്ങളുണ്ട്. ചിലര്‍ പേടിയും ആശങ്കയും പ്രകടിപ്പിക്കാറുണ്ട്. വേദനകുറയ്ക്കാനായി ലോക്കല്‍ നമ്പിങ് ക്രീം പുരട്ടും, അരമണിക്കൂറിനുശേഷം വേദന കുറയുകയും ചെയ്യും. മൈക്രോബ്ലേഡിങ്ങിന്റെ കാലാവധി മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ്. ചിലര്‍ക്ക് അതില്‍ക്കൂടുതല്‍ നാളുകള്‍ നിലനില്‍ക്കാറുണ്ട്. എഫ്.ഡി.എ അംഗീകാരം ലഭിച്ചിട്ടുള്ള മഷിയാണ് ഉപയോഗിക്കുന്നത്. ഉപകരണങ്ങളെല്ലാം തന്നെ യു.എസ്. നിര്‍മിതമാണ്.
ടാറ്റു ചെയ്യുമ്പോഴുള്ള വേദനയൊന്നും തന്നെ ഇല്ലാതെ മൈക്രോബ്ലേഡിങ്ങിലൂടെ ഭംഗിയുള്ള പുരികങ്ങള്‍ സ്വന്തമാക്കാം എന്നതാണ് പ്രത്യേകത. ലിപ്സ്റ്റിക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തവര്‍ക്ക് ലിപ് കളറിങ്ങും ചെയ്യാം. പെര്‍മനന്റായി ചുണ്ടുകളുടെ നിറം നിലനില്‍ക്കുന്ന ട്രീറ്റ്മെന്റാണിത്. മുഖത്തെ കരുവാളിപ്പ് മാറ്റി ചര്‍മത്തിന് നല്ല തിളക്കവും നിറവും കിട്ടാന്‍ പിഗ്മെന്റേഷന്‍ നല്ലതാണ്.'

'ഞാന്‍ പെര്‍മനന്റ് മേക്കപ്പാണ് കൂടുതലും കൈകാര്യം ചെയ്യുന്നത്. അതും ബോഡി ടാറ്റൂയിങ്ങില്‍ തുടങ്ങിയിട്ട് പെര്‍മനന്റ് മേക്കപ്പിലെത്തി. ടാറ്റു സ്‌കൂള്‍ ആയി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ടാറ്റുയിങ് പഠിക്കാന്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ക്ലാസ് എടുക്കാറുണ്ട്. അത്രയ്ക്ക് ഇഷ്ടമുള്ളവര്‍ മാത്രമാണ് പഠിക്കുന്നത്.' ഇഷ്ടപ്പെട്ട കാര്യം ചെയ്ത് സ്വന്തമായൊരു കരിയര്‍ കെട്ടിപ്പടുത്ത കഥയാണ് സാംസണ്‍ തന്റെ ജീവിതം കൊണ്ട് വരച്ചിടുന്നത്. 'സ്റ്റെതസ്‌കോപ്പും സിറിഞ്ചും പിടിച്ച് നടക്കേണ്ടിയിരുന്നയാള്‍ ഇപ്പോള്‍ ടാറ്റു നീഡിലുമായി നടക്കുന്നു. പക്ഷെ, കൂട്ടുകാര്‍ വാങ്ങിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി ഞാന്‍ എന്റെ സ്റ്റാഫിന് കൊടുക്കുന്നുണ്ട്. ഭാര്യ ഫൗസിയയും മകന്‍ മിഹാനും അടങ്ങുന്ന കുടുംബവും ഹാപ്പി!' കൂടുതലറിയാന്‍ Colour_on_tattoo_studio എന്ന ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക.

Content Highlights: microblading tattoo colour on tattoo and permanent makeup