12-കാരി മകൾ ഫിംഗർ പിയേഴ്‌സിങ് ചെയ്തു, വിവാദത്തിൽ പ്രതികരിച്ച് കിം കർദാഷിയാൻ

നടിയും മോഡലുമായ കിം കർദാഷിയാനെപ്പോലെത്തന്നെ മകൾ നോർത്ത് വെസ്റ്റും തന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളുടെ പേരിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. 12-കാരിയായ നോർത്ത് വെസ്റ്റ് വിരലുകളിൽ പിയേഴ്‌സിങ് ചെയ്തതത് അടുത്തിടെയാണ്. നടുവിരലിലാണ് ആദ്യം ഡെർമൽ പിയേഴ്‌സിങ് നടത്തിയത്. പിന്നീടൊന്നുകൂടി ചെയ്യുകയായിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ, ഇതിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമുയരുകയാണിപ്പോൾ. ഇത്രയും ചെറുപ്രായത്തിൽ ഡെർമൽ പിയേഴ്‌സിങ് ചെയ്യുന്നത് സുരക്ഷിതമാണോയെന്നാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ചോദ്യം.
സാധാരണ പിയേഴ്‌സിങ്ങുകൾ പോലെയല്ല ഡെർമൽ പിയേഴ്‌സിങ്. ചർമത്തിനടിയിൽ ഒരു ചെറിയ ആങ്കർ ഘടിപ്പിച്ച്, അതിന് മുകളിൽ ഒരു രത്നമോ സ്റ്റഡോ പോലെയുള്ള അലങ്കാര വസ്തു മാത്രം പുറമെ കാണുന്ന രീതിയിലാണിത്. പെട്ടെന്ന് അണുബാധയുണ്ടാവാനും കൊളുത്തിവലിയാനുമൊക്കെ ഈ രീതിയിൽ അപകടസാധ്യത കൂടുതലാണ്.
പന്ത്രണ്ടാം വയസ്സിൽ മകളെ ഇതിനനുവദിച്ചതിന് കിമ്മിനെയും ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ സംയുക്ത ടിക് ടോക് അക്കൗണ്ടിലൂടെ കിമ്മും നോർത്തും വിമർശനങ്ങളോട് ലളിതമായി പ്രതികരിച്ചു, അത് സാരമില്ല എന്നായിരുന്നു പ്രതികരണം.
നോർത്ത് ആത്മവിശ്വാസവും സർഗ്ഗാത്മകതയും ഉള്ളവളാണെന്ന് പറഞ്ഞ കിം, നോർത്ത് വെസ്റ്റിന്റെ ശൈലിയെയും ആത്മാവിഷ്കാരത്തെയും ന്യായീകരിച്ചു. പ്രശസ്തിയുടെ നടുവിൽ രക്ഷാകർതൃത്വം നിർവഹിക്കുമ്പോൾ തന്നോട് കുറച്ച് ദയ കാണിക്കണമെന്ന് അവർ പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കിമ്മിനെ അനുകൂലിച്ചും ചിലർ രംഗത്തെത്തി.
താൽക്കാലിക ടാറ്റൂകളും കടുത്ത മേക്കപ്പും ഉൾപ്പെടെ നോർത്തിന്റെ ഫാഷൻ തിരഞ്ഞെടുപ്പുകളെ കിം മുമ്പും ന്യായീകരിച്ചിട്ടുണ്ട്. മുൻ ഭർത്താവ് കാന്യേ വെസ്റ്റിലുള്ള കർദാഷിയാന്റെ നാല് മക്കളിൽ മൂത്തയാളാണ് നോർത്ത്.
ഫിംഗർ പിയേഴ്‌സിങ് അപകടമോ?
കുട്ടികളുടെ ശരീരം ഇപ്പോഴും വളരുന്നതുകൊണ്ടും ചർമ്മത്തിൻ്റെ സ്വഭാവം മാറാൻ സാധ്യതയുള്ളതുകൊണ്ടും ചെറുപ്രായത്തിൽ പിയേഴ്‌സിങ് പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. സുരക്ഷയും ശുചിത്വവും മുൻനിർത്തി, പല സ്റ്റുഡിയോകളും 18 വയസ്സിന് താഴെയുള്ളവർക്ക് ഡെർമൽ പിയേഴ്സിങ് ചെയ്യാൻ വിസമ്മതിക്കാറുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kim Kardashian addresses backlash over her 12-year-old daughter North West`s finger piercings. Learn why fans are concerned and Kim`s response.