98,000 രൂപയുടെ കുർത്തയുമായി കരീന കപൂർ; കൈയടിച്ച് ആരാധകർ

ബോളിവുഡിലെ ഫാഷൻ ഐക്കണാണ് കരീന കപൂർ. ഏത് സ്റ്റൈലും മനോഹരമാക്കാൻ അവർക്കറിയുകയും ചെയ്യാം. മോഡേൺ ലുക്കും ട്രെഡീഷണൽ ലുക്കും ഒരുപോലെ അവർക്ക് ഇണങ്ങുകയും ചെയ്യും.
ഇപ്പോഴിതാ കരീനയുടെ പുതിയ ലുക്കാണ് ചർച്ചയാവുന്നത്. ഇന്ത്യൻ കൈത്തറിയോടുള്ള ആദരസൂചകമായി അത്തരത്തിലുള്ളൊരു വസ്ത്രമാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്.
ഒരു ജ്വല്ലറി ബ്രാൻഡിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ ഹാൻഡ്ലൂം കുർത്ത സെറ്റാണ് അവർ ധരിച്ചത്. ദേബ്യാനി ആന്റ് കമ്പനിയുടെ (Debyani and Co.) കളക്ഷനിൽനിന്നുള്ളതാണ് ഈ കുർത്ത. ഒഫീഷ്യൽ വെബ്സൈറ്റിൽ ഇതിന്റെ വിലയായി ചേർത്തിരിക്കുന്നത് 98,000 രൂപ.
ഇൻഡിഗോ അജ്റഖ് പ്രിന്റാണ് ഈ കുർത്തയുടെ പ്രത്യേകത. കുർത്തയുടെ ഫ്രണ്ടിലും സ്ലീവുകളിലും ഹെമ്മിലും സർദോസി വർക്കുമുണ്ട്. അതിനൊപ്പം ത്രെഡ് വർക്കും. റീഗൽ ജ്യോമട്രി പാറ്റേണിലാണ് ത്രെഡ് വർക്കും സർദോസി വർക്കും ചെയ്തിരിക്കുന്നത്. കുർത്തയുടെ ഭംഗി കൂട്ടുന്നത് ത്രെഡ് വർക്കും സർദോസി വർക്കും ചെയ്ത ഷീർ ഐവറി ദുപ്പട്ടയാണ്.
ആഭരണങ്ങളായി അണിഞ്ഞത് ഹെവി ജുംക്ക മാത്രം. ചുവപ്പും പച്ചയും നിറത്തിലുള്ള ആ സ്റ്റേറ്റ്മെന്റ് ജുംക്ക കുർത്തയ്ക്ക് പെർഫെക്ട് മാച്ചായി. മിനിമൽ മേക്കപ്പാണ് കരീന തിരഞ്ഞെടുത്തത്. സ്മോക്കി ഐസും ന്യൂഡ് പിങ്ക് ലിപ് കളറും അവരുടെ ഭംഗി കൂട്ടി.
ഈ ചിത്രങ്ങൾ കരീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ, ആരാധകർ കമന്റുമായെത്തി. 'gorgeous bebo, mindblowing...' കമന്റുകൾ നീളുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kareena Kapoor's viral ₹98,000 handloom kurta from Debyani & Co. Detailed breakdown of Indigo Ajrakh print and Zardosi embroidery.