ജാൻവി കപൂർ മുതൽ ഇഷ അംബാനി വരെ; ട്രെൻഡായി മാറുന്ന ആഭരണ ബ്ലൗസുകൾ

ആഭരണങ്ങൾ പതിപ്പിച്ച ബ്ലൗസ്/ ഇൻസ്റ്റഗ്രാം(itrhofficial)
ആഭരണങ്ങൾ പതിപ്പിച്ച ബ്ലൗസ്/ ഇൻസ്റ്റഗ്രാം(itrhofficial)

ബ്ലൗസ് മുഴുവൻ ഒരു ആഭരണം പോലെ തിളങ്ങുമ്പോൾ, ആർക്കാണ് ഒരു നെക്ലേസിന്റെ ആവശ്യം? ക്രിസ്റ്റലുകൾ പതിച്ച കൈകൾ മുതൽ രത്നങ്ങൾ പതിപ്പിച്ച കഴുത്തുവരെ, അലങ്കരിച്ച മനോഹരമായ ഒരു സ്റ്റേറ്റ്മെൻ്റ് പീസാണ് ഫാഷൻ ലോകത്ത് ട്രെൻഡാകുന്ന ആഭരണങ്ങൾ പതിച്ച ബ്ലൗസുകൾ. പ്രിയപ്പെട്ട താരങ്ങളും ഫാഷൻ ബ്രാൻഡുകളും ഈ സീസണിൽ ആഭരണം പതിച്ച ബ്ലൗസുകളെ ഏറ്റെടുത്തിരിക്കുകയാണ്.

ജാൻവി കപൂറും ഭൂമി പട്നേക്കറും മുതൽ ഇഷ അംബാനിയും ആലിയ ഭട്ടും വരെ ഇതിനകം തന്നെ ഈ ആഭരണ ബ്ലൗസുകളുടെ ഫാനായിക്കഴിഞ്ഞു.

ആകർഷകമായ ബ്ലൗസുകളോടൊപ്പം സാരി ധരിക്കുമ്പോൾ, ലുക്ക് കൂടുതൽ മനോഹരമാവുന്നു. വ്യത്യസ്തവും സങ്കീർണ്ണവുമായ രൂപത്തിലുള്ള മുത്തുകൾ, സീക്വിനുകൾ, കണ്ണാടി എന്നിവ കൊണ്ടാണ് ബൗസുകൾ അലങ്കരിച്ചത്. ചെറിയ മുത്തുമാലകൾ മുതൽ വിശദമായ കുന്ദൻ, ജഡാവു ഡിസൈനുകൾ വരെ ഇതിലുണ്ട്. നിങ്ങൾക്ക് റോയൽ ലുക്ക് തരുമെന്നു മാത്രമല്ല, നെക്ലേസിന്റെയും ആവശ്യമില്ല.

2024-ൽ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഇഷ അംബാനി ധരിച്ച ആഭരണങ്ങൾ പതിപ്പിച്ച ബ്ലൗസ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 

ജാൻവി കപൂറും ഇഷ അബാനിയും ആഭരണങ്ങൾ പതിപ്പിച്ച ബ്ലൗസിൽ

സ്റ്റൈലിസ്റ്റ് അനൈത ഷ്രോഫ് അദജാനിയയുടെ ഭാവനയിൽ വിരിഞ്ഞ ഈ ബ്ലൗസിന് ജീവൻ നൽകിയത് ഡിസൈനർമാരായ അബു ജാനിയും സന്ദീപ് ഖോസ്ലയുമാണ്. ഹൈ-നെക്ക്, സ്ലീവ്‌ലെസ് ബ്ലൗസിനെ  മൂടുന്ന, മുത്തുകൾ കൊണ്ടുള്ള മനീഷ് മൽഹോത്രയുടെ ഡിസൈനുകളും ഇക്കൂട്ടത്തിലുണ്ട്.

പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ പതിച്ച ജാൻവി കപൂറിന്റെ ബ്ലൗസും സബ്യസാചി ബ്ലൗസിൽ ധാരാളം രത്നക്കല്ലുകൾ പതിപ്പിച്ച ആലിയ ഭട്ടിന്റെ ബ്ലൗസും ഈ ട്രെൻഡിന് മാറ്റ് കൂട്ടി.

ഇതോടൊപ്പം ഷൂസ്, സൺഗ്ലാസുകൾ, ജീൻസ് തുടങ്ങിയ ആക്സസറികളിൽ ആഭരണങ്ങൾ പതിപ്പിക്കുന്ന ട്രെൻഡ് കുറച്ചുകാലമായി  പ്രചാരത്തിലുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover the stunning comeback of jewelled blouses in Indian fashion, with intricate embellishments, these statement pieces are making waves this festive season.