പെർഫ്യൂം ബോട്ടിൽ ആകൃതിയിലുള്ള ക്ലച്ച് പേഴ്‌സ്; ശ്രദ്ധനേടി ഇഷാ അംബാനി

ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തിൽ എന്നും മുന്നിലാണ് ഇഷാ അംബാനി. അത് ആഭരണങ്ങളുടെ കാര്യത്തിലാണെങ്കിലും വസ്ത്രങ്ങളുടെ കാര്യത്തിലാണെങ്കിലും ഇഷ എപ്പോഴും വ്യത്യസ്തത പുലർത്താൻ ശ്രമിക്കാറുണ്ട്.
ഈയിടെ ഒരു പരിപാടിയിലും ഫാഷനബിളായിട്ടാണ് ഇഷ എത്തിയത്. വൈറ്റ് ഷർട്ടും നീ ലെങ്ത്ത് സ്‌കർട്ടുമായിരുന്നു അവർ ധരിച്ചത്. ആ സിൽക്ക് ഷർട്ടിന്റെ ഭംഗി കൂട്ടിയത് അതിലുള്ള ഗോൾഡൻ ബട്ടണുകളും ഗോൾഡൻ ബെൽറ്റുമായിരുന്നു. ഒപ്പം ഗോൾഡൻ ത്രെഡ് എംബ്രോയ്ഡറി ചെയ്ത വൈറ്റ് സ്‌കർട്ടും. മനീഷ് മൽഹോത്രയാണ് ഈ കസ്റ്റമൈസ്ഡ് ഡ്രസ് നിർമിച്ചത്. ലൂസ് വേവ്‌സ് ഹെയർസ്‌റ്റൈലും മിനിമൽ മേക്കപ്പുമാണ് ഇഷ ഈ വസ്ത്രത്തിനൊപ്പം തിരഞ്ഞെടുത്തത്.
എന്നാൽ ഫാഷനിസ്റ്റകൾ ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അവരുടെ വസ്ത്രമല്ല. പകരം കൈയിലുള്ള ബാഗ് കോംബോ ആണ്. ഒരു ക്ലച്ച്-ഫ്‌ളാപ്പ് ബാഗ് കോംബോ. ഗോൾഡൻ നിറത്തിലുള്ള ടഫ്റ്റഡ് മിനി ഫ്‌ളാപ്പ് ബാഗും ചാനൽ 5 പെർഫ്യൂം ബോട്ടിലിന്റെ ആകൃതിയിലുള്ള ക്ലച്ച് പേഴ്‌സുമായിരുന്നു. ക്ലച്ചും ഫ്‌ളാപ്പ് ബാഗും തമ്മിൽ ബന്ധിപ്പിച്ചത് സ്വർണനിറത്തിലുള്ള ചങ്ങല കൊണ്ടും. ഈ ആക്‌സസറി അവരുടെ ഔട്ട്‌ലുക്കിന് ഒരു പുതുമ കൊണ്ടുവന്നു.
ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ആരാധകർ കമന്റുമായെത്തി. 'ന്യൂഇയർ എത്തുന്നതിനുമുമ്പേ പുതിയ ട്രെൻഡുമായി ഇഷ എത്തി' എന്ന് ഭൂരിഭാഗം പേരും കമന്റിട്ടു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Isha Ambani`s unique perfume bottle-shaped clutch and flap bag combo. A must-see for fashion enthusiasts