5 മുതൽ 13 കോടി വരെ; ഷാരൂഖിന്റെ വാച്ച് ശേഖരങ്ങൾ

ഫോട്ടോ: AFP, Instagram
ഫോട്ടോ: AFP, Instagram

വാച്ചുകളോട് ഏറെ പ്രിയമുള്ളയാളാണ് ഷാരൂഖ് ഖാൻ. ലോകപ്രശസ്തബ്രാൻഡുകളുടെ വൻശേഖരവും അദ്ദേഹത്തിനുണ്ട്. കോടികൾ വിലയുള്ളവയാണ് അവയിലേറെയും.

ഒരിക്കൽ ഐപിഎൽ ഫൈനലിൽ പങ്കെടുക്കാനെത്തിയപ്പോൾ ഷാരൂഖ് ധരിച്ചത് റിച്ചാർഡ് മില്ലെയും ആർഎം 052 മോഡൽ ലിമിറ്റഡ് എഡിഷൻ വാച്ചാണ്. അഞ്ചുകോടിക്കടുത്താണ് ഇതിന്റെ വില.

പാടെക് ഫിലിപ്പ് നോട്ടിലസ് വാച്ച് ധരിച്ചാണ് സൽമാൻ ഖാന്റെ പിറന്നാളാഘോഷത്തിൽ ഷാരൂഖ് പങ്കെടുത്തത്. ഒന്നേമുക്കാൽ കോടിയാണ് അതിന്റെ വില. ഷാരൂഖിന്റെ കൈയിലുള്ള ഔഡെമഴ്‌സ് പിഗ്വെറ്റിന്റെ റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ വാച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനും 5 കോടിയാണ് ഏകദേശവില. കലണ്ടർ പോലെ തന്നെയാണ് ഈ വാച്ചും. തീയതി, ദിവസം, മാസം എല്ലാം ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 'പത്താൻ' സിനിമയുടെ ഒരു ഇവന്റിനെത്തിയപ്പോഴാണ് ഷാരൂഖിന്റെ കൈയിലുള്ള ഈ വാച്ച് പ്രേക്ഷകശ്രദ്ധയാകർഷിച്ചത്.

ഇപ്പോൾ റിയാദിലാണ് ഷാരൂഖ്. ജോയ് അവാർഡ്‌സിൽ പങ്കെടുക്കാനായാണ് അദ്ദേഹം അവിടെത്തിയത്. സ്ലീക് ജാക്കറ്റും ഓവർകോട്ടും പാന്റ്‌സുമണിഞ്ഞാണ് ഷാരൂഖ് എത്തിയത്. ക്യാമറക്കണ്ണുകൾ ഷാരൂഖിനെ ഫോക്കസ് ചെയ്തപ്പോൾ, വാച്ച് പ്രേമികളുടെ കണ്ണുകൾ പോയത് അദ്ദേഹത്തിന്റെ കൈകളിലേക്കാണ്. ഉടനെ ആ വാച്ച് ഏതെന്ന ചർച്ചകളിലായി ആരാധകർ. ഒടുവിൽ അവർ തിരിച്ചറിഞ്ഞു, റോളക്‌സ് കോസ്‌മോഗ്രാഫ് ഡേടോണ ബ്ലൂ സഫയർ വാച്ചാണത്. കിങ് ഖാന്റെ ഫുൾ ബ്ലാക് ഔട്ട്ഫിറ്റിനൊപ്പം ഏറ്റവും ആകർഷകമായതും ഈ വാച്ച് തന്നെ. വൈറ്റ് ഗോൾഡിൽ നിർമിച്ച വാച്ചിൽ 54 വജ്രങ്ങളാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം 13 കോടിയാണ് ഇതിന്റെ വില. ഈ സീരീസിലുള്ള വളരെ കുറച്ച് വാച്ചുകളേ നിർമിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് വാച്ച് പ്രേമികൾക്കിടയിൽ 'ഗോസ്റ്റ്' എന്നാണിത് അറിയപ്പെടുന്നത്. മുമ്പ് പുതുവർഷത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കായി ദുബായിലെത്തിയപ്പോഴും ഷാരൂഖ് ഇതാണ് ധരിച്ചിരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Shah Rukh Khan`s stunning Rs 13 crore Rolex watch, featuring 54 diamonds and white gold. Discover his luxurious watch collection and the iconic timepieces he wears