ബോളിവുഡിൽ പുത്തൻ ട്രെൻഡായി ഫിഷ്‌കട്ടും മെർമെയ്ഡ് കട്ടും

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയുടെ ദീപാവലി വിരുന്നിൽ ചില ബോളിവുഡ് താരങ്ങളെത്തിയത് മെർമെയ്ഡ് വസ്ത്രങ്ങളണിഞ്ഞാണ്. ഫിഷ്ടെയ്ൽ ലെഹങ്കയും ഗൗണുകളും അണിഞ്ഞാണ് താരങ്ങളെത്തിയത്. അനന്യ പാണ്ഡെ, മലൈക അറോറ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരാണ് ഈ ലുക്കിൽ വിരുന്നിനുവന്നത്. ഇവയെല്ലാം ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയും.
ജാക്വിലിൻ ഫെർണാണ്ടസ് ലെഹങ്ക-ചോളിയാണ് തിരഞ്ഞെടുത്തത്. ഷാംപെയ്ൻ ഗോൾഡ്, ബ്രോൺസ്, മ്യൂട്ടഡ് മെറ്റാലിക്‌സ് എന്നീ നിറങ്ങളിലുള്ള ഹെവി ലെഹങ്ക. ഹെവി ബീഡ്വർക്ക്, സീക്വൻസ്, ക്രിസ്റ്റൽ എംബ്രോയ്ഡറി എന്നിവയായിരുന്നു ലെഹങ്കയുടെ ഹൈലൈറ്റ്. ഒപ്പം ഒരു ഷിയർ ദുപ്പട്ടയും. ദുപ്പട്ട സാരി പോലെ സ്‌റ്റൈൽ ചെയ്താണ് അവർ വന്നത്.
സിൽവർ മെറ്റാലിക്-ഗോൾഡ് ലെഹങ്കയാണ് മലൈക അറോറ ധരിച്ചത്. അതിനൊപ്പം ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും. മെർമെയ്ഡ് കട്ടാണ് സ്‌കർട്ടിനെ ഭംഗിയാക്കിയത്. അതിൽനിറയെ ഉള്ള സ്വരോസ്‌കി ക്രിസ്റ്റലുകളും ഹെവി സീക്വൻസുകളും ലെഹങ്ക സെറ്റിനെ മനോഹരമാക്കി. വൺ ഷോൾഡറിലൂടെ ഒഴുകികിടക്കുന്ന ദുപ്പട്ടയും ഇതിനൊപ്പം മലൈക ധരിച്ചു. ഗോൾഡ് ലീഫ് എംബ്രോയ്ഡറിയും ഫ്‌ളോറൽ ആപ്ലിക്കുമായിരുന്നു അതിലെ പ്രത്യേകത. സോഫ്റ്റ് വേവ് ഹെയർസ്റ്റൈലാണ് ഈ വസ്ത്രത്തിനൊപ്പം മലൈക തിരഞ്ഞെടുത്തത്.
അനന്യ പാണ്ഡെ ഗോൾഡൻ ലെഹങ്ക സെറ്റാണ് അണിഞ്ഞത്. അതിനൊപ്പം ലോ-കട്ട് ബ്രാലെറ്റ് ബ്ലൗസും. ലെഹങ്കയിൽ നിറയെ സ്‌റ്റോൺ വർക്ക്. മെർമെയ്ഡ് കട്ടാണ് ലെഹങ്കയ്ക്ക് നൽകിയതും. സിംപിളായ ഷീർ ബെയ്ജ് ദുപ്പട്ടയുമിട്ടു. ആഭരണങ്ങളായി ട്രെഡീഷണൽ ഇയർപീസും ഒരു ഹെവി ഫിംഗർറിങ്ങും.
ഗ്രേ കളറിലുള്ള മിറർ വർക്ക് ലെഹങ്കയണിഞ്ഞാണ് ഷനായ കപൂർ വന്നത്. ആ ഫിഷ് കട്ട് ലെഹങ്കയ്‌ക്കൊപ്പം അണിഞ്ഞത് വൺ ഷോൾഡർ ബ്ലൗസ്. കൂടെ പേളുകൾ കൊണ്ട് അലങ്കരിച്ച ദുപ്പട്ടയും.
ഡയാന പെന്റി ഗോൾഡൻ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞത്. ഫിഷ് കട്ട് പാറ്റേണിലുള്ള ബോഡി ഫിറ്റിങ് സ്‌കർട്ടിനൊപ്പം ടസൽസുള്ള ബ്ലൗസും. മീനിന്റെ ശകലങ്ങൾ പോലെയുള്ള വർക്കാണ് അതിനെ മനോഹരമാക്കിയത്. ഗോൾഡൻ നിറത്തിലുള്ള ബോഡി ഫിറ്റ് കോ-ഓർഡ് സെറ്റിലാണ് കൃതി സനോൺ എത്തിയത്. അതിലുടനീളമുള്ള പച്ച, ഓറഞ്ച് സ്‌റ്റോണുകളായിരുന്നു ഹൈലൈറ്റ്. ലുക്ക് പൂർണമാക്കാൻ സ്ലീക് പോണിടെയ്‌ലും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood stars embrace the stunning fishtail and mermaid cut trend at Manish Malhotra`s Diwali bash