ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന ഗൗൺ; ഡബിൾ സിൽക്ക് വൂൾ ക്രേപ്പിൽ തുന്നിയെടുത്ത അരിയാന ഗ്രാൻഡെയുടെ ബട്ടർഫ്ലെെ ഗൗൺ

ഫാഷൻ സങ്കല്പങ്ങൾ മാറിമാറിയുന്ന കാലഘട്ടത്തില്‍ വസ്ത്രങ്ങളിലെ പരീക്ഷണങ്ങളും ഏറിവരുകയാണ്. അത്തരമൊരു പരീക്ഷണ വസ്ത്രം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ ഗായികയും നടിയുമായ അരിയാന ഗ്രാൻഡെ. വരാനിരിക്കുന്ന തന്റെ 'വിക്കഡ്: ഫോർ ഗുഡ്' എന്ന ചിത്രത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ തത്സമയം റെക്കോർഡ് ചെയ്ത 'വിക്കഡ്: വൺ വണ്ടർഫുൾ നൈറ്റ്' എന്ന ടെലിവിഷൻ സംഗീത പരിപാടിയിൽ അരിയാന എത്തിയത് ബട്ടർഫ്ലെെ ഗൗൺ ധരിച്ചാണ്. അരിയാനയും ഗായിക സിന്തിയ എറിവോയും പരിചയസമ്പന്നരായ പോപ്പ് മാന്ത്രികർക്ക് മാത്രം സാധിക്കുന്ന ഒരുതരം ആവേശത്തോടെയായിരുന്നു വേദിയെ കീഴടക്കിയത്. അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അരിയാനയുടെ വസ്ത്രം തന്നെയായിരുന്നു.
ലോ റോച്ച് സ്റ്റൈൽ ചെയ്ത, ഇളം ബ്ലഷ് പിങ്ക് നിറത്തിലുള്ള, റോബർട്ട് വുൺ കൊച്യൂറിന്റെ കസ്റ്റം ഗൗൺ ആണ് അരിയാന ധരിച്ചിരുന്നത്. ഡബിൾ സിൽക്ക് വൂൾ ക്രേപ്പിൽ തുന്നിയെടുത്ത ഗൗൺ, സ്വയം ചലിക്കുന്നതായി തോന്നിപ്പിക്കുന്നതരത്തിലുള്ളതായിരുന്നു. ചിറകുകളിൽ തൂവലുകളുള്ള ചിത്രശലഭങ്ങൾ ഗൗണിന്റെ മുകൾഭാഗത്ത് പിടിപ്പിച്ചിരുന്നു. പാട്ടിനിടയിൽ അത് പറന്നിറങ്ങുന്നതുപോലെ തോന്നിപ്പിച്ചു.
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അതിശയകരമായ കാഴ്ചകളിലൊന്നാണിതെന്ന് ഡിസെെനർ റോച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു: "കസ്റ്റം റോബർട്ട് വുൺ ഗൗണിൽ അരിയാന," ഒപ്പം തങ്ങളുടെ ആശയത്തെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നതിന് ഡിസൈനർക്കും അദ്ദേഹത്തിന്റെ ടീമിനും നന്ദി പറഞ്ഞു.
അരിയാനയുടെ കമ്മലുകൾ പോലും ചിത്രശലഭങ്ങളുടെ മാതൃകയിലായിരുന്നു. ഗൗണിന് സമാനമായ ഇളം നിറത്തിലുള്ള ഓപ്പറ ഗ്ലൗസുകളാണ് അവർ ഗൗണിനൊപ്പം ധരിച്ചത്. ഒപ്പം മുടി ഭംഗിയായി ബൺ സ്റ്റെെൽ ചെയ്തിരുന്നു. കൂടെ ഗ്ലോസി മേക്കപ്പും. വിങ്ഡ് ഐലൈനർ അരിയാനയുടെ ലുക്കിന് ഭംഗി കൂട്ടി.
ബ്രിട്ടീഷ് ഡിസൈനറായ റോബർട്ട് വുണിന്റെ ശേഖരത്തിലുള്ളതാണ് ഈ ബട്ടർഫ്ലെെ ഗൗൺ. 2014-ൽ ലണ്ടൻ ആസ്ഥാനമാക്കി അദ്ദേഹം സ്വന്തം പേരിൽ ലേബൽ ആരംഭിച്ചു. കസ്റ്റം ഓർഡർ കളക്ഷനുകൾ, നൂതനമായ ആക്സസറികൾ, എന്നിവ നിറഞ്ഞതാണ് റോബർട്ട് വുണിന്റെ ശേഖരം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore Ariana Grande`s breathtaking custom Robert Wun gown, a whimsical masterpiece worn for `Wicked: