സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം വിവാഹമല്ല; ലക്ഷ്മി ഗോപാലസ്വാമി

ലക്ഷ്മി ഗോപാലസ്വാമി, ഫോട്ടോ: അരുൺ പയ്യടിമീത്തൽ
ലക്ഷ്മി ഗോപാലസ്വാമി, ഫോട്ടോ: അരുൺ പയ്യടിമീത്തൽ

''എന്തുകൊണ്ട് മലയാളസിനിമയിലേക്ക് വരുന്നില്ല, സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്  വലിയ പ്രശ്‌നമാണ്. നാല്‍പ്പത്തഞ്ച് കഴിഞ്ഞ അഭിനേത്രികള്‍ക്കെല്ലാം ഈ പ്രയാസമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമ്മവേഷങ്ങള്‍ അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍, ഇതുവരെ ചെയ്ത വേഷങ്ങളിലൂടെ പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും ബഹുമാനവും  നിലനിര്‍ത്തുന്ന, കഥാപാത്രങ്ങളുമായി മാത്രം ക്യാമറയ്ക്കുമുന്നില്‍ വന്നാല്‍ മതിയെന്നാണ് തീരുമാനം.''

സിനിമയും സന്തോഷങ്ങളും നിറഞ്ഞ വര്‍ത്തമാനത്തിലേക്ക് കടന്നപ്പോള്‍ അനുഭവങ്ങള്‍ക്ക് ചിലങ്കയുടെ താളമുണ്ടായിരുന്നു.

ഞാന്‍ സന്തുഷ്ടയാണ്

ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരെക്കാളും ഉത്കണ്ഠയുള്ള ഒരുവിഭാഗം പുറത്തുണ്ട്. അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല, എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷേ, അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തത്കാലം സമയമില്ല. നിലവിലെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്, ഇങ്ങനെതന്നെ തുടരാനാണ് തീരുമാനം.
അഭിമുഖം പൂർണമായി വായിക്കാം, പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലെെൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: grihalakshmi covershoot with lakshmi gopalaswamy