'തുടരും' കണ്ട രാത്രി; ഈച്ചരവാരിയരും ശങ്കരനാരായണനും മനസ്സിലേക്ക് വന്നു; മഴ നനഞ്ഞുനിൽക്കുന്ന മാതാപിതാക്കൾ

തുടരും സിനിമയിൽ നിന്ന്
തുടരും സിനിമയിൽ നിന്ന്

ഒറ്റപ്പാലത്ത്, ഭാരതപ്പുഴയ്ക്ക് കുറുകേയുള്ള മായന്നൂര്‍ പാലത്തിനപ്പുറത്തെ ഗ്രാമത്തിലെ ചെറിയ തിയേറ്ററില്‍വെച്ച് 'തുടരും' എന്ന സിനിമ കണ്ട് ഇറങ്ങുമ്പോള്‍ പുറത്ത് പകല്‍ വെന്തുരുകി നില്‍ക്കുകയായിരുന്നു. അതിനടുത്ത കുറേ മണിക്കൂറുകള്‍ എന്റെ മനസ്സ് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കപ്പുറം, മഞ്ചേരിക്കടുത്ത് എളങ്കൂര്‍ ചാരങ്കാവിലെ, സന്ധ്യയുടെ മങ്ങിയ നിഴലുകള്‍ വീണ റബ്ബര്‍തോട്ടത്തില്‍ ചുറ്റിക്കറങ്ങി. ആ റബ്ബര്‍തോട്ടത്തിന് നടുവിലുള്ള വീട്ടിലെ ഏഴാംക്ലാസുകാരി കൃഷ്ണപ്രിയയെ കാണാനില്ല. രാവിലെ കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളില്‍പ്പോയ അവള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. സ്‌കൂളില്‍നിന്ന് കൂട്ടുകാരികള്‍ക്കൊപ്പമാണ് അവള്‍ വീട്ടിലേയ്ക്കിറങ്ങിയത്. അവളുടെ വീടിന്റെ താഴേയ്ക്ക് തട്ടുതട്ടായ പറമ്പുകളാണ്. ആളുയരത്തിലുള്ള മണ്‍മതിലുകള്‍ അവയ്ക്ക് അതിരിടുന്നു. ആ പറമ്പുകളുടെ ഏറ്റവും താഴെ ഒരു പഴയ ശ്രീകൃഷ്ണക്ഷേത്രമാണ്. പൊടിപുരണ്ട കരിയിലകള്‍ മൂടിയ ക്ഷേത്രമുറ്റവും അതിനപ്പുറം മനുഷ്യര്‍ നടന്നുനടന്ന് തെളിഞ്ഞ നാട്ടുവഴിയും. ആ വഴി മുകളിലേയ്ക്ക് കയറി പിരിഞ്ഞുപോവുന്നത് കൃഷ്ണപ്രിയയുടെ വീട്ടിലേക്കാണ്. ക്ഷേത്രത്തിനടുത്തുവരെ അവളും ഒപ്പമുണ്ടായിരുന്നു എന്ന് കൂട്ടുകാര്‍ പറയുന്നു. പിന്നീടാണ് കാണാതായത്.

നാടാകെ ഇളകി തിരച്ചില്‍ തുടങ്ങി. പോലീസ് വന്നു. കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണപ്രസാദ് സ്‌കൂട്ടറില്‍ അവളുടെ കൂട്ടുകാരികളുടെ വീട്ടിലേക്ക് പോയി. ഒരുപക്ഷേ, അവള്‍ എന്തെങ്കിലും കാര്യത്തിന് അവരിലാരുടെയെങ്കിലും വീട്ടിലേക്ക് പോയിട്ടുണ്ടെങ്കിലോ. കൃഷ്ണപ്രസാദിന്റെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ അയല്‍വാസിയായ കുന്നുമ്മല്‍ മുഹമ്മദ് കോയയുമുണ്ടായിരുന്നു.

Content Highlights: The tragic story of Krishnapriya`s murder and her father`s heartbreaking quest for justice

Continue reading