'നിന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം' എന്നു പറഞ്ഞ ഫെമിനിസ്റ്റ് കാമുകൻ

'ബാംഗ്ലൂർ ഡേയ്‌സി'ൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തും / IMDb
'ബാംഗ്ലൂർ ഡേയ്‌സി'ൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തും / IMDb

ഞാനും മോളുംകൂടെ ഇടയ്ക്കിടെ കാണുന്ന സിനിമയാണ് 'ബാംഗ്ലൂർ ഡേയ്സ്'. വല്ലാത്തൊരു പോസിറ്റീവ് വൈബാണ് ആ സിനിമ. ചിരിച്ചും ചിന്തിച്ചുമൊക്കെ അതിലെ കഥാപാത്രങ്ങൾക്കൊപ്പം നമ്മളിങ്ങനെ ഒഴുകിപ്പോകും.

കാമുകന്മാർ എന്ന നിലയിൽ അതിലെ ഫഹദും നിവിനും വ്യത്യസ്തരാണെങ്കിലും സ്‌കോർ ചെയ്യുന്നത് ശരിക്കും ദുൽഖറാണ്. ദുൽഖറിന്റെ അജു ഉഗ്രൻ ഫെമിനിസ്റ്റാണല്ലോ എന്ന് എന്നോട് പറഞ്ഞത് മോളാണ്. ആലോചിച്ചപ്പോൾ ശരിയാണ്. പ്രേമിക്കുന്നവർക്കിടയിൽ വൈറലായ ദുൽഖറിന്റെ ഒരു ഡയലോഗുണ്ടതിൽ. 'നിങ്ങളെന്തിനാ എന്റെ പിന്നാലെ നടക്കുന്നത്' എന്ന് പാർവ്വതിയുടെ സേറ ചോദിക്കുമ്പോൾ അജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം'. വളരെ മനോഹരമായി തന്റെ പ്രണയിനിയുടെ മുൻപിൽ മനസ്സുതുറക്കുകയാണ് അജു. എന്നാൽ അതിനേക്കാളേറെ സ്ത്രീകളെ പിറകിൽ നിർത്താനല്ല ഒപ്പം നിർത്താൻ, തുല്യതയോടെ ചേർത്തുപിടിക്കാനാണ് അജു ആഗ്രഹിക്കുന്നത്.

Content Highlights: column on evergreen heroes in malayalam cinema-6

Continue reading