വിജയ് മുഖ്യമന്ത്രിയാവാൻ കാരണം തൃഷ? ഒരേസമയം വിജയവും പരാജയവുമാണ് തൃഷയെന്നും വാദം

ഈ മാസം 10-നാണ് സി.ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. ഏറെ നാടകീയസംഭവങ്ങൾക്കുശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അതേ വേദിയിൽവെച്ച് ചില പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നതായിരുന്നു അതിലൊന്ന്. അടുത്തത് ലഹരി ഉപയോഗത്തിനെതിരെ ഒരു സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പ്രത്യേകസേനയുണ്ടാക്കുമെന്നതുമായിരുന്നു.
ഇപ്പോഴിതാ തമിഴ്‌നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാനും അദ്ദേഹം ഉത്തരവിട്ടിരിക്കുന്നു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾ പൂട്ടാനാണ് ഉത്തരവ്. ഇത്തരം തീരുമാനങ്ങൾ ആളുകൾ ഇപ്പോൾ തന്നെ സ്വീകരിച്ചുകഴിഞ്ഞു. അതിനിടെയാണ് വിജയ്‌യുടെ വമ്പൻവിജയം നേരത്തെ പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടി.വി.കെ.യ്ക്കും മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്.
അതേസമയം തമിഴ് രാഷ്ട്രീയത്തെക്കുറിച്ചുള്ള മറ്റൊരു ജ്യോതിഷിയുടെ പ്രവചനങ്ങളും ശ്രദ്ധനേടുകയാണ്. വേണു സ്വാമി എന്ന ജ്യോതിഷിയാണ് ചില ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായതിനുശേഷവും വിജയ്ക്ക് രാഷ്ട്രീയ അസ്ഥിരത നേരിടേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെയുള്ള സമയത്തിനുള്ളിൽ തമിഴ്‌നാട്ടിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
തൃഷയുമായുള്ള വിജയ്‌യുടെ സൗഹൃദം അദ്ദേഹത്തിന് ഒരേ സമയം വമ്പൻ വിജയവും അപ്രതീക്ഷിതപ്രശ്‌നങ്ങളും കൊണ്ടുവരുമെന്നും വേണു സ്വാമി പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിജയ്‌യുടെ ജാതകത്തിന് തൃഷയുടേതുമായി ശക്തമായ ബന്ധമുണ്ട്. തൃഷ താരത്തിന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ, വിജയ്ക്ക് ഈ രാഷ്ട്രീയവിജയം ഉണ്ടാവില്ലായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പിന്നാലെ ഈ അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലും മറ്റും വൈറലാവുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Venu Swamy predicts political instability for Vijay after becoming CM. Possibility of snap elections in Tamil Nadu within 6-12 months., Trisha's astrological influence on Vijay's political career success.