താനാണ് മികച്ച അത്‌ലറ്റ് എന്ന് അനുഷ്ക, താനാണ് മികച്ച ഡാൻസർ എന്ന് കോഹ്‌ലി

വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഒരു പുതിയ പരസ്യ ചിത്രത്തിനായി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ ഒന്നിച്ചെത്തിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ദുബായ് യാത്രയ്ക്കിടയിൽ തനിക്കായി ഒരു സർപ്രൈസ് പ്ലാൻ ചെയ്യാൻ കോഹ്‌ലി അനുഷ്കയോട് ആവശ്യപ്പെടുന്നതോടു കൂടിയാണ് പരസ്യം ആരംഭിക്കുന്നത്.
മരുഭൂമിയിൽ ഇരുവരും ചേർന്ന് പരസ്പരം ഭക്ഷണം നൽകുന്നതും, പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന മനോഹര നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ഇരുവരും മരുഭൂമിയിലൂടെ നടക്കുന്നതും മാൻകൂട്ടങ്ങളെ കണ്ട് അത്ഭുതപ്പെടുന്നതും പരസ്പരം പ്രണയം പങ്കിടുന്നതും ദൃശ്യങ്ങളിൽ കാണാം. വോളിബോൾ കളിക്കിടയിൽ വിജയിച്ച അനുഷ്ക "ഞാനാണ് മികച്ച അത്‌ലറ്റ്" എന്ന് കോഹ്ലിയെ കളിയാക്കുമ്പോൾ, "ഞാനാണ് മികച്ച ഡാൻസർ" എന്ന് കോഹ്‌ലി മറുപടി നൽകുന്നു. തുടർന്ന് ഇരുവരും നൃത്തം ചെയ്യുന്നതും കാണാം.
കോഹ്‌ലിയുടെ പ്രിയപ്പെട്ട വിഭവമായ ചോലെ ഭട്ടൂരെ അനുഷ്ക നൽകുന്നു. അത് കഴിച്ച ശേഷം "കൃത്യം ഡൽഹി സ്റ്റൈൽ രുചി തന്നെ" എന്ന് കോഹ്‌ലി പുകഴ്ത്തുന്നു. താൻ സർപ്രൈസുകളുടെ ചാമ്പ്യനാണെന്ന് അവകാശപ്പെടുന്ന അനുഷ്ക ഒരു കോൾഡ് കോഫി കുടിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. പെട്ടെന്ന് തന്നെ കോഹ്‌ലി ഒരു കോഫി നൽകി അവളെ അത്ഭുതപ്പെടുത്തുന്നു. അനുഷ്ക "നീ ഭയങ്കര ചീക്കിയാണെന്ന് (കുസൃതി) പറയുമ്പോൾ, കോഹ്‌ലി തന്റെ വിളിപ്പേര് ഓർമ്മിപ്പിച്ചുകൊണ്ട് "അല്ല, ഞാൻ ചീക്കു ആണെ" ന്ന് മറുപടി നൽകുന്നു. ഇരുവരുടെയും ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മൂന്നരമിനിറ്റ് ദൈർഘ്യമുള്ള പരസ്യ ചിത്രമാണിത്.
പരസ്യത്തിന് പുറമെ, അടുത്തിടെ നടത്തിയ ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പേരിലും ഈ ദമ്പതികൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അലിബാഗിൽ അഞ്ചേക്കറിലധികം വരുന്ന ഭൂമി 37.86 കോടി രൂപയ്ക്ക് ഇരുവരും വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. റായ്ഗഡ് ജില്ലയിലെ ആവാസ് ബീച്ചിന് സമീപമുള്ള സീറാഡ് ഗ്രാമത്തിലാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്. ജനുവരി 13-നായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ നടന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Virat Kohli and Anushka Sharma share romantic moments in a new ad. Discover their desert escapade and a recent massive real estate investment.