സമ്പത്തിൽ മുമ്പിൽ രശ്മികയോ വിജയ് ദേവരകൊണ്ടയോ? ആഡംബരവാഹനങ്ങൾ ഏതൊക്കെ?

ഫെബ്രുവരി 26-ന് ഉദയപൂരിൽ വെച്ച് വിവാഹിതരാകാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും ധനികരായ യുവതാരങ്ങളിൽ മുൻനിരയിൽ തന്നെയുണ്ട് ഇരുവരും. ഇരുവരുടെയും ആസ്തികൾ കൂട്ടിയാൽ ഏകദേശം 130 കോടി രൂപയ്ക്ക് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ 48 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രശ്മികയുടെ ആസ്തി ഏകദേശം 66 കോടി രൂപയാണ്. ഒരു സിനിമയ്ക്ക് ഏകദേശം 4 കോടി രൂപയാണ് താരം ഈടാക്കുന്നത്. 'ഡിയർ ഡയറി' (Dear Diary) എന്ന പേരിൽ സ്വന്തമായി ഒരു സുഗന്ധദ്രവ്യ ബ്രാൻഡ് രശ്മികയ്ക്കുണ്ട്. ബംഗളൂരുവിൽ 8 കോടി രൂപ വിലമതിക്കുന്ന വീടിന് പുറമെ കൂർഗ്, ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലും താരത്തിന് സ്വന്തമായി വീടുകളുണ്ട്. കൂർഗിലെ വിരാജ്പേട്ടിലുള്ള വില്ലയ്ക്ക് ഏകദേശം 8 കോടി രൂപ വിലവരും. റേഞ്ച് റോവർ സ്പോർട്ട്, ഔഡി Q3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ് എന്നിവ രശ്മികയുടെ വാഹനശേഖരത്തിലുണ്ട്.
വിജയ് ദേവരകൊണ്ടയുടെ ആസ്തി 66 കോടിക്കും 70 കോടിക്കും ഇടയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു സിനിമയ്ക്ക് 12 മുതൽ 15 കോടി രൂപ വരെയാണ് വിജയ് വാങ്ങുന്ന പ്രതിഫലം. ഇൻസ്റ്റഗ്രാമിലെ ഒരു പ്രൊമോഷണൽ പോസ്റ്റിന് ഏകദേശം 40 ലക്ഷം രൂപ വരെ താരം ഈടാക്കുന്നു. 'റൗഡി വിയർ' (Rowdy Wear) എന്ന ഫാഷൻ ബ്രാൻഡും 'ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്' എന്ന വോളിബോൾ ടീമിന്റെ ഉടമസ്ഥാവകാശവും വിജയ്‍ക്കുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ 15 കോടി രൂപയുടെ ബംഗ്ലാവുണ്ട്. കൂടാതെ 30 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റും താരത്തിനുണ്ട്. ബിഎംഡബ്ല്യു 5 സീരീസ്, ഫോർഡ് മസ്താംഗ്, റേഞ്ച് റോവർ എന്നിവ വിജയ്‍യുടെ ഗാരേജിലുണ്ട്.
ഫെബ്രുവരി 24 മുതൽ 26 വരെയാണ് ഇവരുടെ വിവാഹച്ചടങ്ങുകൾ നടക്കുകയെന്ന് നേരത്തെ വാർത്തകൾവന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഏകദേശം 100 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക എന്നാണ് റിപ്പോർട്ട്. ചടങ്ങിൽ തെലങ്കാനയിലെ ചില രാഷ്ട്രീയ നേതാക്കളും സംവിധായകരും പങ്കെടുക്കുമെന്നും സൂചനയുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda & Rashmika Mandanna, with combined assets over Rs 130 Cr, are set to tie the knot! Explore their luxurious properties, brands, and cars.