‘വിജയ് സത്യത്തിലൊരു മാന്യനാണ്; ചുറ്റുമുള്ള എല്ലാവരോടും എപ്പോഴും ക്ഷമയോടെ പെരുമാറുന്ന മനുഷ്യൻ’

തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ്. ടി.വി.കെയുടെ മിന്നും വിജയവും വിജയ്‌യുടെ സ്വകാര്യ ജീവിതവുമൊക്കെ കുറച്ചുകാലമായി വാർത്തകളിൽ നിറയുന്നുണ്ട്.
2019 മുതൽ വിജയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈലിസ്റ്റാണ് ജഗദീഷ് അശ്വതി. നടനായും രാഷ്ട്രീയക്കാരനായും വിജയ്‌ക്കൊപ്പം പ്രവർത്തിച്ച അനുഭവം 30-കാരനായ ജഗദീഷ് അടുത്തിടെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പങ്കുവെച്ചിരുന്നു.
"അദ്ദേഹം യഥാർത്ഥത്തിലൊരു മാന്യനാണ്. ചുറ്റുമുള്ള എല്ലാവരോടും ക്ഷമയോടെയാണ് പെരുമാറുന്നത്. മുടി ഒതുക്കുമ്പോൾ പോലും അദ്ദേഹത്തിന് നല്ല രീതിയിൽ ക്ഷമയുണ്ട്. അദ്ദേഹം ശാന്തനാണ്, ഒപ്പം ചുറ്റുമുള്ള ആളുകളെ എപ്പോഴും പരിഗണിക്കാറുമുണ്ട്. ഞാൻ ഇതുവരെ ജോലി ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മധുരമായി പെരുമാറുന്ന വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. ഇപ്പോൾ മുഖ്യമന്ത്രിയായതിൽ എനിക്ക് സന്തോഷമുണ്ട്," ജഗദീഷ് പറഞ്ഞു.
സിനിമകളിൽ വിജയ്ക്കൊപ്പം
2019-ൽ 'ബിഗിൽ' എന്ന ചിത്രത്തിലാണ് ജഗദീഷ് ആദ്യമായി വിജയ്‌ക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. അതിനുശേഷം ബീസ്റ്റ്, മാസ്റ്റർ, ലിയോ, വാരിസ്, G.O.A.T, കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' ഉൾപ്പെടെയുള്ള കൂടുതൽ ചിത്രങ്ങളിൽ അവർ ഒരുമിച്ച് പ്രവർത്തിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലും, ചടങ്ങുകളിലും ഓഡിയോ ലോഞ്ചുകളിലും ഇദ്ദേഹം തന്നെയാണ് വിജയ്‌യുടെ മുടി സ്റ്റൈൽ ചെയ്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay's transition from cinema star to Tamil Nadu Chief Minister., Personal insights into Vijay's humble and patient nature., Jagadish's professional journey from Bigil to Jananayakan., Behind-the-scenes details on iconic looks like the Leo salt-and-pepper style.