മെസ്സിക്ക് പുറകെ അർധനഗ്ന ചിത്രങ്ങളുമായി കൂടിയ മോഡലിനെ അന്റോണെല്ല ബ്ലോക്കാക്കി

ഫുഡ്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒരു ടാറ്റൂ പ്രേമിയാണ്. സ്വന്തം ശരീരത്തിൽ 18-ഓളം ടാറ്റൂകളാണ് അദ്ദേഹം പതിപ്പിച്ചിട്ടുള്ളത്. അതിലേറെയും കുടുംബത്തോടുള്ള അടുപ്പം വ്യക്തമാക്കുന്നതുമാണ്. 2011-ൽ ആദ്യമായി ശരീരത്തിൽ ചെയ്ത ടാറ്റു സ്വന്തം അമ്മയുടെ രൂപം, ഇടത് ഷോൾഡറിലായിരുന്നു അത്. പിന്നെ ഭാര്യ അന്റോണെല്ല റൊക്കൂസ്സോയുടെ കണ്ണുകൾ, മക്കളുടെ പേരുകൾ, അവരുടെ ജന്മദിനങ്ങൾ, ജഴ്സി നമ്പർ, ജീസസ് ക്രൈസ്റ്റ് തുടങ്ങിയവയും ശരീരത്തിൽ പകർത്തി. അതേസമയം, മെസ്സിയുടെ ഏറ്റവും ചർച്ചയായ ടാറ്റൂ മറ്റൊന്നാണ്- വയറിനുതാഴെയായി ഭാര്യ അന്റോണെല്ലയുടെ ചുണ്ടുകളുടെ ഒരു രൂപമാണിത്. ചുവന്ന നിറത്തിലുള്ള ടാറ്റൂ 2017-ലാണ് മെസ്സി വെളിപ്പെടുത്തിയത്. അതല്പം വിവാദമാവുകയും ചെയ്തു.
മെസ്സിയോടുള്ള ആരാധന മൂത്ത് ശരീരത്തിൽ ഒരുപാട് ടാറ്റൂകൾ ചെയ്ത് വിവാദത്തിന് തിരികൊളുത്തിയ മറ്റൊരാളുണ്ട്, ബ്രസീലിയൻ മോഡൽ സൂസി കോർട്ടെസ്. മെസ്സിയുടെ ഏറ്റവും വലിയ ആരാധിക ഈ ലോകത്ത് താനാണെന്നാണ് സൂസിയുടെ അവകാശവാദം. മുൻ പ്ലേബോയ് മോഡൽ കൂടിയാണ് ഈ വിവാദ ആരാധിക. ബ്രസീലിൽ നടക്കുന്ന Miss Bumbum pageant മത്സരത്തിൽ 2015-ൽ വിജയി സൂസിയായിരുന്നു.
ബാഴ്സലോണയുടെയും അർജന്റീനയുടെയും ജഴ്സിയിൽ ഗ്ലാമറസ് ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട് സൂസി. സ്വകാര്യഭാഗങ്ങളിലടക്കം മെസ്സി ചിത്രങ്ങൾ ടാറ്റൂ ചെയ്താണവർ ലോകശ്രദ്ധ നേടിയത്. ടാറ്റൂ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമടക്കം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിൽ മിക്കതും ലൈംഗികച്ചുവയുള്ള, അർധനഗ്ന ചിത്രങ്ങളായിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ പതിവായി അവർ മെസ്സിയെ ടാഗും ചെയ്യും.
എന്തായാലും സൂസിയുടെ പ്രവൃത്തികൾ പരിധി വിട്ടുപോയതോടെ മെസ്സിയും അന്റോണെല്ലയും അവരെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. സൂസി തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. അന്റോണെല്ലയാണ് തന്നെ ബ്ലോക്ക് ചെയ്യാൻ ഉത്തരവാദിയെന്ന് അവകാശപ്പെട്ട് സൂസി രംഗത്തെത്തിയിരുന്നു.
അന്റോണെല്ല തന്റെ പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ട്, മെസ്സിയോടുള്ള തന്റെ ആരാധനയിൽ അവർക്ക് അസൂയയുണ്ട് എന്നൊക്കെ അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും കോർട്ടെസ് തർക്കിച്ചു. അന്റോണെല്ലയെ പലപ്പോഴും "അസൂയക്കാരി" എന്നാണവർ വിളിക്കുന്നത്, മെസ്സിയുമായി ഓൺലൈനിൽ ആരാണ് സംവദിക്കുന്നതെന്ന കാര്യം നിയന്ത്രിക്കാൻ അന്റോണെല്ല ശ്രമിക്കുകയാണ്. മറ്റൊരു സ്ത്രീ തുടർച്ചയായി മെസ്സിയെപ്പറ്റി പോസ്റ്റ് ചെയ്യുന്നത് അവർക്കിഷ്ടമല്ല. ഓൺലൈനിൽ താൻ മെസ്സിയുമായി ഇടപഴകുന്നത് അവർക്ക് വെറുപ്പാണ് എന്നിങ്ങനെ നീളുന്നു സൂസിയുടെ ആരോപണങ്ങൾ. മെസ്സിയുടെ കുടുംബത്തിന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും തന്നെ ബ്ലോക്ക് ചെയ്തതായും കോർട്ടെസ് ആരോപിച്ചു.
ഇക്കൊല്ലവും അന്റോണെല്ലയ്ക്കെതിരേ സൂസി പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചു. ഇന്റർ മയാമി മത്സരത്തിൽ പങ്കെടുക്കാൻ തനിക്ക് അനുമതി നിഷേധിക്കപ്പെട്ടെന്നും അന്റോണെല്ല ക്ലബ്ബിനോട് തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതിനാലാണ് തനിക്കനുമതി കിട്ടാതിരുന്നതെന്നും അവർ പറയുന്നു. അന്റോണെല്ലയോ മെസ്സിയോ ക്ലബ്ബോ ഈ ആരോപണം പരസ്യമായി സ്ഥിരീകരിച്ചില്ല.
"ഞാൻ അപമാനിതയായി. വ്യക്തിപരമായ പ്രശ്നങ്ങളുടെയോ സോഷ്യൽ മീഡിയയിലെ തർക്കങ്ങളുടെയോ പേരിൽ ആരെയും ഒരു പൊതു കായിക മത്സരത്തിൽ നിന്ന് വിലക്കരുത്."- എന്ന് സൂസി പറയുന്നു.
വിവാദങ്ങൾ ഒട്ടേറെയുണ്ടായെങ്കിലും മെസ്സിയോടുള്ള ആരാധനയിൽ നിന്നവർ പുറകോട്ടു പോയിട്ടില്ല. ബ്ലോക്ക് ചെയ്തശേഷവും മെസ്സിയെ സൂചിപ്പിക്കുന്ന ടാറ്റൂകൾ അവർ ചെയ്തു. 2023-ൽ മെസ്സിയെ പ്രചോദനമാക്കി തന്റെ പിൻഭാഗത്ത് ടാറ്റൂ ചെയ്തതിന്റെ വീഡിയോ കോർട്ടെസ് പങ്കുവെച്ചിരുന്നു. പ്രകോപനപരമായ ടാറ്റൂകളാണ് അവർക്ക് ഇത്രയധികം മാധ്യമശ്രദ്ധ നേടിക്കൊടുത്തത്. മെസ്സിയുടെ പ്രകടനങ്ങളെയും അവർ സ്ഥിരമായി പ്രശംസിക്കാറുണ്ട്.
മോഡൽ, ടെലിവിഷൻ ഹോസ്റ്റ്, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്നീ നിലകളിലും സൂസി സജീവമാണ്. ഇത്തവണയും ലോകകപ്പ് കാണാനും മെസ്സിയുടെ നേട്ടങ്ങളെ നേരിട്ടറിയാനും സൂസിയെത്തിയിട്ടുണ്ട്. അർജന്റീന വിജയിച്ചാൽ ടീമിനായി വലിയൊരു സർപ്രൈസ് താൻ കാത്തുവച്ചിട്ടുണ്ടെന്നാണ് സൂസി പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suzy Cortez claims she was banned from an Inter Miami match in 2026 by Antonela Roccuzzo., Claims of jealousy and social media blocking remain unverified., Messi and his camp have provided no public response to the allegations., The narrative relies entirely on Cortez's public statements without independent evidence.