ഒറ്റ രാത്രിയ്ക്ക് രണ്ട് ലക്ഷം രൂപ വിലവരുന്ന വില്ല! പുതുവർഷത്തെ വരവേറ്റ് സോനാക്ഷിയും സഹീറും

സോനാക്ഷി സിന്‍ഹ, സഹീര്‍ ഇഖ്ബാൽ
സോനാക്ഷി സിന്‍ഹ, സഹീര്‍ ഇഖ്ബാൽ

ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും തങ്ങളുടെ സ്വപ്നതുല്യമായ യാത്രകളിലൂടെ എപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പുതുവർഷത്തെ വരവേൽക്കാൻ ഇരുവരും തിരഞ്ഞെടുത്തത് മാലദ്വീപിന്റെ മനോഹരമായ തീരങ്ങളാണ്. നീലജലാശയവും വെളുത്ത മണൽത്തീരങ്ങളും പശ്ചാത്തലമായുള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സോനാക്ഷിയും സഹീറും താമസിക്കുന്ന മാലദ്വീപിലെ ആഡംബര റിസോർട്ടായ SO/Mald-ivse-നെ കുറിച്ചുള്ള വിശേഷങ്ങൾ നോക്കാം. 

ഒറ്റ രാത്രിയിലെ താമസത്തിന് ഇവിടെ രണ്ട് ലക്ഷം രൂപയാണ് ചിലവ്! ഈ റിസോർട്ടിലെ ഓരോ വില്ലയും സമുദ്രത്തിന് അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. തിരമാലകളുടെ സംഗീതം കേട്ട് ഉണരാൻ സാധിക്കുന്ന ഇവിടുത്തെ താമസസൗകര്യങ്ങൾ അത്യാധുനികമാണ്. ബീച്ച് പൂൾ വില്ല: 1.9 ലക്ഷം രൂപ, ലഗൂൺ ബീച്ച് പൂൾ വില്ല: 2.02 ലക്ഷം രൂപ,വാട്ടർ പൂൾ വില്ല: 2.19 ലക്ഷം രൂപ, എന്നിങ്ങനെയാണ് അവിടത്തെ ഏകദേശ നിരക്കുകൾ.

മാലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വെറും 15 മിനിറ്റ് ബോട്ട് യാത്ര ചെയ്താൽ ഈ റിസോർട്ടിൽ എത്താം. അവിടെ കാണാൻ കഴിയുന്ന കടൽക്കാഴ്ചകൾ അവിസ്മരണീയമാണ്.

എംബൂധു ലഗൂണിൺ, മനോഹരമായ കാഴ്ചകൾക്ക് പുറമെ, വൈവിധ്യമാർന്ന റെസ്റ്റോറന്റുകൾ, ബാറുകൾ, ബീച്ച് ക്ലബ്ബുകൾ എന്നിവയുണ്ട്. അത്യാധുനിക സ്പാ, സ്റ്റീം & സൗന, ഹമാം, ജിം എന്നിവ അടങ്ങിയ വിപുലമായ വെൽനസ് സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഷാർക്കുകൾക്കൊപ്പം നീന്തുക, ജെറ്റ് ബ്ലേഡിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവർക്കായി നിരവധി വാട്ടർ സ്‌പോർട്‌സുകളും ഇവിടെ ലഭ്യമാണ്. നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു ആഡംബര യാത്ര ആഗ്രഹിക്കുന്നവർക്ക് 2026-ൽ സന്ദർശിക്കാൻ പറ്റിയ മികച്ച ഇടമാണിത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the opulent SO/ Maldives resort where Sonakshi Sinha & Zaheer Iqbal spent their New Year`s Eve. Discover villa prices, amenities, and stunning ocean views.