മരുഭൂമിയില്‍ പരിണമിച്ചുണ്ടായ പൂച്ചയ്ക്ക് മീനിനോട് ഇത്രയും കൊതിവന്നതെങ്ങനെ?

ലോകമെമ്പാടും മനുഷ്യര്‍ പിടിക്കുന്ന മീനിന്റെ ആറ് ശതമാനത്തിലധികവും പൂച്ചകള്‍ക്കു തീറ്റയായിട്ടാണത്രേ ഉപയോഗിക്കപ്പെടുന്നത്. കടല്‍മത്സ്യം പ്രത്യേകിച്ച് ട്യൂണ പോലെയുള്ളവ പൂച്ചകളുടെ പ്രിയപ്പെട്ട വിഭവമാണ്. മരുഭൂമിയില്‍ പരിണമിച്ചുണ്ടായ പൂച്ചയെന്ന ജീവിക്ക് മീനിനോട് ഇത്ര കൊതിയെങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ജൈവശാസ്ത്രപരമായ വിശദീകരണം നല്‍കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. കെമിക്കല്‍ സെന്‍സസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പൂച്ചയ്ക്ക് വേണ്ടത് ഉമാമി സ്വാദ്
പൂച്ചകളുടെ സ്വാദ് മുകുളങ്ങളില്‍ (taste buds) ഉമാമി (umami) എന്ന രുചി തിരിച്ചറിയാന്‍ സഹായിക്കുന്ന ഗ്രാഹികള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധുരം, ചവര്‍പ്പ്, ഉപ്പ്, കയ്പ്പ് എന്നിവയോടൊപ്പമുള്ള അഞ്ചാമത്തെ സ്വാദാണ് ഉമാമി. മാംസത്തിനുള്ള രുചിയാണ് ഉമാമി. പൂര്‍ണ്ണമായും മാംസഭോജികളായ പൂച്ചകള്‍ ഈ രുചി ഇഷ്ടപ്പെടുന്നതില്‍ അത്ഭുതമില്ല. പക്ഷേ മറ്റു മാംസങ്ങളുടെ രുചിയേക്കാള്‍ ട്യൂണയുടെ സ്വാദ് പൂച്ചകള്‍ക്ക് പ്രിയതരമാകുന്നതെന്തുകൊണ്ടാണെന്നതിനുള്ള കാരണവും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ട്യൂണയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക
Content Highlights: unraveling the mystery cat's craving for fish