‘എന്നെ ഒഴിവാക്കാൻ രേഖ ആവശ്യപ്പെട്ടു, അതിന് പിന്നിലെ കാരണം ഇതായിരുന്നു’

അരുണ ഇറാനി, രേഖ | ImDb,AFP
അരുണ ഇറാനി, രേഖ | ImDb,AFP

1981-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് 'മംഗൾസൂത്ര.' സിനിമയിൽ നിന്ന് തന്നെ മാറ്റിയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അരുണ ഇറാനി. താൻ ആ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാൽ പത്രങ്ങളിലൂടെയാണ് തന്നെ മാറ്റിയ വിവരം അറിഞ്ഞതെന്നും അവർ പറഞ്ഞു.

സിനിമയുടെ കരാറിൽ ഒപ്പിട്ടെങ്കിലും ചിത്രീകരണത്തെക്കുറിച്ച് അരുണയെ ആരും അറിയിച്ചില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങിയതായും തന്നെ മാറ്റിയതായും പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. എന്തുകൊണ്ടാണ് തന്നെ മാറ്റിയതെന്ന് സംവിധായകൻ വിജയയോട് അരുണ ചോദിച്ചപ്പോൾ, രേഖയ്ക്ക് താല്പര്യമില്ലാത്തതിനാലാണ് മാറ്റിയത് എന്നായിരുന്നു മറുപടി.

പിന്നീട് അരുണ രേഖയോട് നേരിട്ട് ഇതിനെക്കുറിച്ച് ചോദിച്ചു. തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ട കാര്യം രേഖ സമ്മതിച്ചു. അരുണയുടെ കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ചാൽ, തന്റെ കഥാപാത്രം ഒരു വില്ലത്തിയായി മാറുമോ എന്ന പേടിയാണ് ഇതിന് കാരണമായി രേഖ പറഞ്ഞത്.

അരുണ ഇറാനിക്ക് പകരം പ്രേമ നാരായണനെയാണ് പിന്നീട് ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തത്. അനന്ത് നാഗും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയില്ല. 'ഔറത്ത് ഔറത്ത് ഔറത്ത്' എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിലും സമാനമായ സാഹചര്യം ഉണ്ടായതായി അരുണ ഇറാനി ആരോപിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aruna Irani reveals she was removed from `Mangalsutra` due to Rekha`s fear of being overshadowed. Discover the surprising reason why.