വിവാഹദിവസം മറ്റൊരു സ്ത്രീയോടൊപ്പം പലാഷിനെ പിടിച്ചു; ഇന്ത്യൻ താരങ്ങൾ തല്ലിച്ചതച്ചു

സ്മൃതി മന്ദാന, പലാഷ് മുച്ഛൽ / Instagram
സ്മൃതി മന്ദാന, പലാഷ് മുച്ഛൽ / Instagram

ഇക്കഴിഞ്ഞ ദിവസമാണ് സംഗീതസംവിധായകനായ പലാഷ് മുഛലിനെതിരെ പുതിയൊരു ആരോപണം കൂടി പുറത്തുവന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ തട്ടിയെന്നാണ് അദ്ദേഹത്തിനെതിരെ വന്ന ആരോപണം. മഹാരാഷ്ട്രയിലെ നടനും നിർമാതാവുമായ വിദ്‌ന്യാൻ മാനെയാണ് പലാഷിനെതിരെ പരാതി നൽകിയത്.

'നസാരിയ' എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ നിക്ഷേപിക്കാൻ മാനെയോട് പലാഷ് നിർദേശിച്ചത്രെ. പണം കൈമാറുകയും ചെയ്തു. എന്നാൽ ഇതുവരെ സിനിമയുടെ നിർമാണം പൂർത്തിയായില്ല. പണം തിരികെ നൽകുകയും ചെയ്തില്ല. അതോടെയാണ് പോലീസിൽ പരാതി നൽകിയത്.

അതിനിടെ പലാഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ കൂടി ഉന്നയിച്ചിട്ടുണ്ട് സ്മൃതിയുടെ സുഹൃത്ത് കൂടിയായ വിദ്‌ന്യാൻ മാനെ. ''സ്മൃതിയുടെ വിവാഹാഘോഷങ്ങളിൽ ഞാനുമുണ്ടായിരുന്നു. അന്ന് ആഘോഷങ്ങൾക്കിടെ മറ്റൊരു സ്ത്രീയോടൊപ്പം വളരെ മോശം സാഹചര്യത്തിലാണ് പലാഷിനെ കണ്ടെത്തിയത്. ഇതുകണ്ട വനിതാ ക്രിക്കറ്റ് താരങ്ങൾ മുഴുവൻ അയാളെ വളഞ്ഞിട്ട് തല്ലിച്ചതച്ചു. ഞാൻ കരുതിയത് പലാഷ് വിവാഹം കഴിച്ച് സെറ്റിലാവുമെന്നാണ്. പക്ഷേ അതൊന്നും നടന്നില്ല. പലാഷിന്റെ കുടുംബം മുഴുവൻ മോശക്കാരാണ്''. സ്മൃതിയുടെ ബാല്യകാലസുഹൃത്താണ് താനെന്നും ആ കുടുംബം വഴിയാണ് താൻ പലാഷിനെ പരിചയപ്പെട്ടതെന്നും വിദ്‌ന്യാൻ പറയുന്നു.

എന്നാൽ, ഇതെല്ലാം വെറും ആരോപണങ്ങൾ മാത്രമാണെന്ന് പലാഷിന്റെ അഭിഭാഷകൻ വെളിപ്പെടുത്തി. ''പണം കൈമാറിയെന്നാണ് വിദ്‌ന്യാൻ പറയുന്നത്. പക്ഷേ ചെക്കായിട്ടാണോ ബാങ്ക് ട്രാൻസ്ഫർ ആയിട്ടാണോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല അദ്ദേഹം. അതിന്റെ തെളിവുകളുമില്ല. ഇയാളെ ഞങ്ങൾക്കറിയില്ല. സ്മൃതിയുടെ അച്ഛൻ വഴിയാണ് പരിചയപ്പെടുന്നത്. പണം നൽകിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഇത്രകാലം ഒന്നും മിണ്ടാതിരുന്നു''.

കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷും വിവാഹിതരാകാൻ തീരുമാനിച്ചത്. അതിനിടയിലാണ് വിവാഹം മാറ്റിവെച്ചത്. സ്മൃതിയുടെ അച്ഛന്റെ അസുഖമാണ് കാരണമായി പറഞ്ഞതെങ്കിലും, വൈകാതെ വിവാഹത്തിൽനിന്ന് പിൻമാറുന്നതായി സ്മൃതി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പിന്നാലെ പലാഷും വിവാഹം വേണ്ടെന്നുവെച്ച കാര്യം പുറത്തുവിട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Music composer Palaash Muchhal faces allegations of financial fraud and a physical altercation with female cricketers at Smriti Mandhana`s wedding