എലിപ്പനി നായകളിലും; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയേറെ, അറിയാം രോഗനിർണയവും ചികിത്സയും

പ്രതീകാത്മ ചിത്രം/ Freepik
പ്രതീകാത്മ ചിത്രം/ Freepik

എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) നായകളെ ബാധിക്കുമെന്നു മാത്രമല്ല, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാനും സാധ്യതയേറെയുള്ള രോഗമാണ്. അതിനാൽ നായകൾക്ക് എലിപ്പനി ബാധിച്ചാൽ ഉടമകളും  കരുതലെടുക്കേണ്ടതുണ്ട്. എലിപ്പനിയ്ക്ക് കാരണമായ രോഗാണുവിന്‍റെ ഇരുപത്തിമൂന്നോളം ഇനങ്ങളെയും, 250 -ല്‍ പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള വിവിധ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചിട്ടുണ്ട്.

ഇതില്‍ ലെപ്റ്റോസ്പൈറ ഇക്റ്ററോഹെമറാജിയ (Leptospira Icterohaemorrhagiae), ലെപ്റ്റോസ്പൈറ കാനികോള (Leptospira interrogans serovars Canicola) എന്നീ വിഭാഗത്തിൽ പെട്ട ബാക്റ്റീരിയകളാണ് നായകളിൽ പ്രധാനമായും എലിപ്പനി ഉണ്ടാക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് അടുത്തകാലത്തായി നടന്ന ചില ഗവേഷണങ്ങളിൽ ലെപ്റ്റോസ്പൈറ പോമോണ (Leptospira pomona), ലെപ്റ്റോസ്പൈറ ഗ്രിപ്പോടൈഫോസ (Leptospira grippotyphosa) എന്നീ രണ്ടിനം ബാക്ടീരിയകൾ കൂടി നായകളിൽ രോഗമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Learn about leptospirosis in dogs, a zoonotic disease and understand its causes, transmission, symptoms, diagnosis, treatment, and crucial vaccination advice.

Continue reading