കോസ്മറ്റിക് സര്‍ജറി മുതല്‍ അത്യാധുനിക ലാബുകള്‍ വരെ; മാറിയ പെറ്റ്‌സ് ലോകം

വീട്ടു കാവലിനൊരു നായ, എലിയെ പിടിക്കാനൊരു പൂച്ച, കൗതുകത്തിനൊരു പക്ഷിക്കൂട് ... എന്ന വിധത്തിലുമുള്ള സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കുന്നു. യാത്രകളില്‍ ഒപ്പം കൂടുന്ന, കിടക്കയില്‍ കൂടെയുറങ്ങുന്ന റെഡിമെയ്ഡ് തീറ്റയും അനുബന്ധ സൗകര്യങ്ങളും നല്‍കി കുടുംബത്തിലെ ഒരംഗത്തേപ്പോലെ കരുതപ്പെടുന്ന സുഹൃത്തുക്കളായി വളര്‍ത്തുമൃഗങ്ങള്‍ മാറി. മൃഗങ്ങളുടെയും, പക്ഷികളുടെയും മികച്ച ബ്രീഡര്‍ എന്ന പേരോടെ ഈ ഹോബിയെ സ്വയം തൊഴിലാക്കി മാറ്റിയവരും ധാരാളമുണ്ട്. ഇന്ന് പെറ്റ് വിപണി പെറ്റ് ടൂറിസവും തെറാപ്പിയും സംഘടനകളും എല്ലാമടങ്ങുന്ന വിശാലമായ ഹൈടെക്ക് ലോകമാണ്.
കുതിക്കുന്ന പെറ്റ് വിപണി
Content Highlights: discover the latest trends in pets market