വീട്ടുകാരെ പേടിക്കാതെ കാമുകനൊപ്പം ജീവിക്കണം; ആ വൈറൽ സുന്ദരി കേരളത്തിൽ

2025-ലെ കുംഭമേളയിലൂടെ (maha kumbh mela 2025) ലോകമറിഞ്ഞ പെൺകുട്ടിയാണ് മൊണാലിസ ഭോസ്ല (monalisa bhosle). ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് മൊണാലിസ. വീട്ടുകാരിൽനിന്ന് രക്ഷപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് മൊണാലിസ. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് തിരുവനന്തപുരത്തെ തമ്പാനൂർ പോലീസ് സ്‌റ്റേഷനിൽ ഈ പെൺകുട്ടിയെത്തിയത്.
ആവശ്യം ഒന്നുമാത്രം, കാമുകനൊപ്പം ജീവിക്കണം. എന്നാൽ വീട്ടുകാർ അതിന് സമ്മതിക്കുന്നില്ല. അങ്ങനെയാണ് പോലീസ് സ്‌റ്റേഷനിൽ അഭയം തേടിയെത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ. ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്നും അതിനുശേഷം പ്രണയത്തിലായെന്നും മൊണാലിസ പറയുന്നു. എന്നാൽ മൊണാലിസയുടെ വീട്ടുകാർ ഈ ബന്ധം എതിർക്കുകയും ചെയ്തു.
ഷൂട്ടിങ്ങിനായിട്ടാണ് മൊണാലിസ കേരളത്തിലെത്തിയത്. അതിനിടെയാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.
ഇവരുടെ പരാതിയിൽ മൊണാലിസയുടെ അച്ഛൻ ജെയ് സിങ് ഭോസ്ലെയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തനിക്ക് ഫർമാനൊപ്പം പോയാൽ മതിയെന്ന് മൊണാലിസ അവരുടെ മുന്നിൽവെച്ചും പറഞ്ഞു. മൊണാലിസയ്ക്ക് 18 വയസ്സായതിനാൽ ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാമെന്ന് പോലീസ് വീട്ടുകാരോട് പറഞ്ഞു.
2025-ൽ മഹാകുംഭമേളയിൽ മാലകളും രുദ്രാക്ഷങ്ങളും വിൽക്കാനെത്തിയതായിരുന്നു ആ പെൺകുട്ടി. അതിനിടെയാണ് യൂട്യൂബർമാർ ആ പെൺകുട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമെടുക്കുന്നതും അത് വൈറലാകുന്നതും. അതിനിടെ 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ആദ്യസിനിമയിലെ പ്രതിഫലം തന്റെ നാട്ടിൽ ഒരു ഗേൾസ് സ്‌കൂൾ തുറക്കുന്നതിനായി നൽകുമെന്ന മൊണാലിസയുടെ പ്രഖ്യാപനവും നേരത്തെ വാർത്തയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Monalisa Bhosle, a viral sensation from Kumbh Mela 2025, sought police help in Thiruvananthapuram., She wishes to live with her boyfriend, Farman Khan, despite family opposition.