അമിതാഭ് ബച്ചന്റെ പരിപാടിയിൽ വരാൻ തനിക്ക് പേടിയെന്ന് കുമാർ മംഗലം ബിർള; കാരണമിതാണ്

അമിതാഭ് ബച്ചൻ, കുമാർ മംഗളം ബിർള / ANI, AFP
അമിതാഭ് ബച്ചൻ, കുമാർ മംഗളം ബിർള / ANI, AFP

ടെലിവിഷൻ ഗെയിം ഷോ ആയ 'കോൻ ബനേഗാ ക്രോർപതി'യുടെ 17-ാം സീസൺ ആണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ഒന്നാമത്തെ സീസൺ ആണ് ഏറ്റവും ദൈർഘ്യം കൂടിയത്. 315 എപ്പിസോഡുകളാണ് അതിലുണ്ടായിരുന്നത്. ഈ സീസണിൽ 105 എപ്പിസോഡുകളാണുണ്ടാവുക. ഈ സീസൺ അടുത്തവർഷം ജനുവരിയിലാണ് അവസാനിക്കുക.

അവസാന എപ്പിസോഡുകളിലെ പ്രൊമോ നേരത്തെ ചാനൽ പുറത്തുവിട്ടിരുന്നു. ഒരു എപ്പിസോഡിൽ അതിഥിയായെത്തുന്നത് ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ കുമാർ മംഗളം ബിർളയാണ്. തനിക്ക് 'കെബിസി'യിൽ വരാൻ പേടിയാണെന്ന് പറഞ്ഞുകൊണ്ടാണ് കുമാർ പരിപാടിയിലേക്കെത്തിയത്.

ഹോട്ട് സീറ്റിലിരുന്ന ശേഷം കുമാറിനുനേരെ അമിതാഭ് ബച്ചന്റെ ആദ്യ ചോദ്യമെത്തി. കെബിസിയിൽ എത്താൻ ഇത്ര വൈകിയത് എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ''ഞാൻ കുറേനാളായി കാത്തിരിക്കുകയായിരുന്നു. പക്ഷേ എനിക്ക് പേടിയായിരുന്നു. ഒരു ചോദ്യത്തിനുപോലും ശരിയായ ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ എന്ത് കരുതുമെന്നായിരുന്നു എന്റെ പേടി''.

2000-ൽ കെ.ബി.സി തുടങ്ങിയപ്പോൾ മുതൽ അമിതാഭ് ബച്ചനാണ് അതിന്റെ അവതാരകൻ. ഒരുതവണ മാത്രമാണ് അദ്ദേഹം മാറിനിന്നത്. അസുഖം മൂലമായിരുന്നു മാറ്റം. പകരം ഷാരൂഖ് ഖാനെത്തി. കെ.ബി.സിയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് റേറ്റിങ് കിട്ടിയതും ആ സീസണിന് തന്നെ. മാസങ്ങൾക്കുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടൊരിക്കലും ബച്ചൻ 'കെ.ബി.സി.'യിൽനിന്ന് വിട്ടുനിന്നിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aditya Birla Group Chairman Kumar Mangalam Birla confesses his fear of appearing on Amitabh Bachchan`s KBC. Discover the surprising reason behind his hesitation