12 വർഷമായിട്ടും ബിക്കിനി ധരിച്ചിരുന്നില്ല; അതിനുപിന്നിലെ കാരണമിതെന്ന് കൃതി സനോൺ

ഈ വർഷം ജൂണിലാണ് ബോളിവുഡ് ചിത്രം 'കോക്ടെയിൽ 2' റിലീസായത്. ഷാഹിദ് കപൂർ, കൃതി സനോൺ, രശ്മിക മന്ദാന എന്നിവരാണ് പ്രധാനവേഷങ്ങളിലഭിനയിച്ചത്. ചിത്രം കാര്യമായ ചലനമുണ്ടാക്കിയില്ല, വാണിജ്യപരമായും നഷ്ടമായിരുന്നു.

കൃതി സനോൺ ഏറെ ഗ്ലാമറസായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. താരം ബിക്കിനി ധരിച്ചും ഇതിൽ അഭിനയിച്ചിട്ടുണ്ട്. 12 വർഷത്തെ കരിയറിൽ ആദ്യമായിട്ടാണ് കൃതി ബിക്കിനി ധരിക്കുന്നത്. അതിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരമിപ്പോൾ. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു കൃതി.

തന്റെ ആദ്യ ചിത്രമായ 'ഹീറോപന്തി'ക്ക് ശേഷം, സ്വന്തം വ്യക്തിത്വത്തിൽ പൂർണ്ണമായും ആത്മവിശ്വാസവും സംതൃപ്തിയും കണ്ടെത്താൻ തനിക്ക് 12 വർഷമെടുത്തു എന്നും അവർ വെളിപ്പെടുത്തി.

''എന്റെ ഏറ്റവും വലിയ വിമർശക ഞാനാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ എന്നെത്തന്നെ അത്രയധികം സൂക്ഷ്മമായി വിലയിരുത്താറുണ്ട്. മറ്റെന്തിനെക്കാളും അത് തന്നെയാണ് എന്നെ അലട്ടാറുള്ളത്. എന്റെ പരമാവധി കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്ന് എനിക്ക് തോന്നിയാൽ, അതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. ഇന്ന് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവരുടെ സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാകാറുണ്ട് എന്നത് സത്യമാണ്. 'കോക്ക്ടെയിൽ 2'-ലെ എന്റെ വേഷത്തെക്കുറിച്ച് എനിക്ക് വലിയ ആവേശമുണ്ടായിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ബിക്കിനി രംഗത്തിൽ അഭിനയിച്ചു. ഇത്തരം രംഗങ്ങൾ ചെയ്യുമ്പോൾ, ശാരീരികക്ഷമതയെക്കാൾ ഉപരിയായി, സ്വന്തം ശരീരത്തെയും വ്യക്തിത്വത്തെയും പൂർണ്ണമായി ഉൾക്കൊള്ളാനും അതിൽ ആത്മവിശ്വാസത്തോടെ ഇരിക്കാനും കഴിയുക എന്നതാണ് പ്രധാനം''.

ആ ബിക്കിനി രംഗം കൃത്യമായ സമയത്താണ് വന്നതെന്നും അവർ പറഞ്ഞു. ''അതുവരെ ജീവിതത്തിൽ ഒരിക്കലും ഞാൻ ബിക്കിനി ധരിച്ചിരുന്നില്ല. ആറ്-എട്ട് വർഷം മുമ്പ് ഞാനിത് ചെയ്യുമായിരുന്നില്ല. കാലത്തിനനുസരിച്ച് ഞാനും വളരുകയും പരിണമിക്കുകയും ചെയ്തു. ഇപ്പോൾ, എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ രംഗം വന്നത് ഏറ്റവും അനുയോജ്യമായ സമയത്താണ്. ഇപ്പോൾ ഞാൻ ബീച്ചിൽ പോകുമ്പോൾ ബിക്കിനി ധരിക്കാറുണ്ട്. 'എനിക്ക് ഇത് ചെയ്യാൻ കഴിയും' എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്ന ഒരു ഘട്ടത്തിലാണ് ഇത് സംഭവിച്ചത്''. 'ഹെ ജവാനി തോ ഇഷ്‌ക് ഹോനാ ഹെ' എന്ന ചിത്രത്തിലാണ് കൃതി അവസാനമായി അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kriti Sanon wore a bikini for the first time in her 12-year career for the film Cocktail 2., She stated that body confidence and self-acceptance took 12 years to develop after her debut film Heropanti., The actress shared her thoughts on the NDTV World Summit regarding self-criticism and personal evolution.