'നിങ്ങൾ കന്യകനാണോ' എന്ന് സൽമാനോട് ചോദിച്ച് കരൺ ജോഹർ; താരത്തിന്റെ മറുപടിയിങ്ങനെ...

അറുപത് വയസ്സുകഴിഞ്ഞു നടൻ സൽമാൻ ഖാന്. എങ്കിലും ഇന്നും ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് താരം. ഒട്ടേറെ പ്രണയങ്ങളുണ്ടായിട്ടും അതൊന്നും വിവാഹത്തിലെത്തിയിരുന്നില്ല. പലപ്പോഴും പല വേദികളിലും സൽമാൻ നേരിടേണ്ടിവന്നിരുന്ന ചോദ്യവും വിവാഹത്തെക്കുറിച്ചായിരുന്നു.
ഇപ്പോൾ 'കോഫി വിത്ത് കരണി'ന്റെ ഒമ്പതാം സീസണിൽ ആദ്യത്തെ അതിഥിയായെത്തുന്നത് സൽമാൻ ആണ്. പരിപാടിയുടെ പ്രൊമോ വളരെ പെട്ടെന്നാണ് ഹിറ്റായത്. 2013-ൽ സൽമാൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ കരൺ ചോദിച്ച ഒരു വിവാദപരമായ ചോദ്യം അദ്ദേഹം ഇതിലും ആവർത്തിച്ചു. അതിന് സൂപ്പർസ്റ്റാർ നൽകുന്ന ഉത്തരമാണ് കൗതുകമാവുന്നത്.
ഷോയുടെ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു നിമിഷം ഓർമ്മിപ്പിച്ചുകൊണ്ട്, താങ്കൾ ഇപ്പോഴും കന്യകനാണോ (virgin) എന്ന് കരൺ സൽമാനോട് ചോദിക്കുന്നതാണ് ടീസറിലുള്ളത്. എന്നാൽ നേരിട്ട് മറുപടി നൽകുന്നതിന് പകരം, രവി കിഷന്റെ പ്രശസ്തമായ ഒരു ഡയലോഗിലൂടെയാണ് സൽമാൻ പ്രതികരിക്കുന്നത്. ഇത് സംഭാഷണത്തെ രസകരമായ ഒരു തലത്തിലെത്തിക്കുന്നു.
''നിങ്ങൾ ഇപ്പോഴും കന്യകനാണോ?'', കരൺ സൽമാനോട് ചോദിക്കുന്നു. നേരിട്ട് മറുപടി നൽകുന്നതിനുപകരം, നടൻ രവി കിഷനെ അനുകരിച്ചുകൊണ്ട് സൽമാൻ ഇങ്ങനെ മറുപടി നൽകുന്നു, ''കൺട്രോൾ മൈ ബ്രദർ, കൺട്രോൾ''. 2013-ൽ ഇതേ ചോദ്യം ചോദിച്ചപ്പോൾ ''അതെ, ഞാനൊരു കന്യകനാണ്'' എന്നായിരുന്നു സൽമാൻ പറഞ്ഞിരുന്നത്.
ഈ സീസണോടെ 'കോഫി വിത്ത് കരൺ' അവസാനിക്കുകയാണ്. കരണിന്റെ ഈ പ്രശസ്തമായ ചാറ്റ് ഷോയുടെ 22 വർഷത്തെ യാത്രയ്ക്കാണ് അവസാനമാവുന്നത്. ഈ ഷോയുമായുള്ള തന്റെ 22 വർഷത്തെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, 2004-ൽ ഇതിന്റെ വിജയത്തെക്കുറിച്ച് തന്റെ പിതാവും നിർമ്മാതാവുമായ യാഷ് ജോഹറിന് സംശയമുണ്ടായിരുന്നതായി കരൺ ജോഹർ പറഞ്ഞു. ''നീ നിന്റെ സുഹൃത്തുക്കളുമായി സംസാരിക്കുന്നത് കാണാൻ ആരാണ് പണം മുടക്കുക'' എന്നായിരുന്നു അദ്ദേഹം ചോദിച്ചതെന്നും കരൺ ഓർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Salman Khan appears as the first guest on Koffee with Karan Season 9., Karan Johar repeats his famous virginity question from 2013., Salman replies with Ravi Kishan's famous dialogue 'Control my brother, control'.